കൊടിമരം നശിപ്പിച്ചു; തേ​മ്പാ​മൂട്ടി​ൽ സം​ഘ​ർ​ഷം
Sunday, July 3, 2022 12:10 AM IST
വെ​ഞ്ഞാ​റ​മൂ​ട് : എ​കെ​ജി സെ​ന്‍റ​റി​ൽ ബോം​ബെ​റി​ഞ്ഞ​തി​ൽ പ്ര​തി​ഷേ​ധി​ച്ചു ഡി​വൈ​എ​ഫ്ഐ ന​ട​ത്തി​യ പ്ര​തി​ഷേ​ധ മാ​ർ​ച്ചി​നി​ടെ സം​ഘ​ർ​ഷം. മാ​ർ​ച്ചി​നി​ടെ യൂ​ത്ത് കോ​ൺ​ഗ്ര​സ് സ്ഥാ​പി​ച്ചി​രു​ന്ന ഫ്ല​ക്സ് ബോ​ർ​ഡും ഐ​എ​ൻ​ടി​യു​സി നാ​ട്ടി​യി​രു​ന്ന കൊ​ടി​മ​ര​വും ന​ശി​പ്പി​ച്ച​തോ​ടെ​യാ​ണ് തേ​മ്പാ​മൂ​ട്ടി​ൽ സം​ഘ​ർ​ഷം ഉ​ട​ലെ​ടു​ത്ത​ത്.

പോ​ലീ​സി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു അ​ക്ര​മം ന​ട​ന്ന​തെ​ന്ന് ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ന​വാ​സ് ആ​ന​ക്കു​ഴി പ​റ​ഞ്ഞു. തു​ട​ർ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ എ​ത്തി കൊ​ടി​മ​ര​വും ഫ്ല​ക്സ് ബോ​ർ​ഡും പു​നഃ​സ്ഥാ​പി​ച്ചു. സ്ഥ​ല​ത്ത് പോ​ലീ​സ് ക്യാ​മ്പ് ചെ​യ്യു​ന്നു.