കെ​ട്ടി​ട നി​ർ​മാ​ണ​ത്തൊ​ഴി​ലാ​ളി സ്ലാ​ബ് വീ​ണു മ​രി​ച്ചു
Saturday, July 2, 2022 11:16 PM IST
മെ​ഡി​ക്ക​ൽ കോ​ള​ജ്: ജോ​ലി​ക്കി​ടെ സ്ലാ​ബ് വീ​ണ് ഗു​രു​ത​ര പ​രി​ക്കേ​റ്റ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്ന കെ​ട്ടി​ട നി​ർ​മാ​ണ​ത്തൊ​ഴി​ലാ​ളി മ​രി​ച്ചു. കാ​ട്ടാ​ക്ക​ട ക​ട്ട​യ്ക്കോ​ട് പൂ​ച്ചെ​ടി വി​ള രാ​ജ് നി​വാ​സി​ൽ രാ​ജ​ൻ (40) ആ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ലോ​ടെ സ​ർ​ജി​ക്ക​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ച രാ​ജ​ൻ രാ​ത്രി ഏ​ഴി​നാ​ണ് മ​രി​ച്ച​ത്. കാ​ട്ടാ​ക്ക​ട​യ്ക്കു സ​മീ​പം കെ​ട്ടി​ട​ത്തി​ന്‍റെ പ്ലാ​സ്റ്റ​റിം​ഗ് ജോ​ലി ചെ​യ്തു കൊ​ണ്ടി​രി​ക്കെ മു​ക​ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന സ്ലാ​ബ് രാ​ജ​ന്‍റെ പു​റ​ത്ത് വീ​ഴു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ആ​ശു​പ​ത്രി​യി​ൽ ല​ഭി​ച്ചി​രി​ക്കു​ന്ന വി​വ​രം. മൃ​ത​ദേ​ഹം മോ​ർ​ച്ച​റി​യി​ൽ.