സോ​ഷ്യ​ല്‍ ഡി​ഫ​ന്‍​സ് വോ​ള​ന്‍റ​ിയ​ര്‍ സം​ഘ​ങ്ങ​ള്‍ രൂ​പീ​ക​രി​ക്കും: മ​ന്ത്രി ഡോ. ​ആ​ര്‍. ബി​ന്ദു
Friday, July 1, 2022 11:35 PM IST
തി​രു​വ​ന​ന്ത​പു​രം : വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കി​ട​യി​ല്‍ വ​ര്‍​ധി​ച്ചു വ​രു​ന്ന ല​ഹ​രി ഉ​പ​യോ​ഗം നി​രീ​ക്ഷി​ക്കാ​നും പ്ര​തി​രോ​ധി​ക്കാ​നും സ്കൂ​ളു​ക​ളും കോ​ള​ജു​ക​ളും കേ​ന്ദ്രീ​ക​രി​ച്ച് സോ​ഷ്യ​ല്‍ ഡി​ഫ​ന്‍​സ് വോ​ള​ന്‍റി​യ​ര്‍​മാ​രു​ടെ സം​ഘം രൂ​പീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി ഡോ.​ആ​ര്‍.​ബി​ന്ദു. അ​ന്താ​രാ​ഷ്ട്ര ല​ഹ​രി വി​രു​ദ്ധ ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ന​ശാ​മു​ക്ത് ഭാ​ര​ത് അ​ഭി​യാ​ന്‍ കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പൊ​തു​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.അ​യ്യ​ങ്കാ​ളി ഹാ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച പൊ​തു​സ​മ്മേ​ള​ന​ത്തി​ല്‍ മ​ന്ത്രി ആ​ന്‍റ​ണി രാ​ജു അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ.​ന​വ​ജ്യോ​ത് ഖോ​സ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.​സ​ബ് ജ​ഡ്ജും​ഡി​എ​ല്‍​എ​സ്എ സെ​ക്ര​ട്ട​റി​യു​മാ​യ വി​ദ്യാ​ധ​ര​ന്‍,വി​ദ്യാ​ഭ്യാ​സ ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ സ​ന്തോ​ഷ് കു​മാ​ര്‍ , സാ​മൂ​ഹ്യ നീ​തി വ​കു​പ്പ് അ​ഡി​ഷ​ണ​ല്‍ ഡ​യ​റ​ക്ട​ര്‍ ജ​ല​ജ വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​രും ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.