ആ​റ്റി​ങ്ങ​ൽ സി​എ​സ്ഐ ഇ​എം​എ​ച്ച്എ​സ്എ​സ് ജേ​താ​ക്ക​ൾ
Friday, July 1, 2022 11:35 PM IST
തി​രു​വ​ന​ന്ത​പു​രം: അ​ന്താ​രാ​ഷ്ട്ര ല​ഹ​രി വി​രു​ദ്ധ ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് സം​സ്ഥാ​ന സ​ർ​ക്കാ​രും, ജി​ല്ലാ സാ​മൂ​ഹ്യ നീ​തി വ​കു​പ്പ്, ജി​ല്ലാ ഭ​ര​ണ​കൂ​ടം, എ​ന്നി​വ​ർ ന​ട​ത്തി​യ ന​ശാ​മു​ക്ത് ക​ൾ​ച്ച​റ​ൾ ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് സ്കൂ​ൾ , കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ല​ഹ​രി​വി​രു​ദ്ധ ക​ലാ​പ​രി​പാ​ടി​യി​ൽ ആ​റ്റി​ങ്ങ​ൽ സി​എ​സ്ഐ​ഇ​എം​എ​ച്ച്എ​സ്എ​സ് ജേ​താ​ക്ക​ൾ.
സം​ഘ​ഗാ​നം, മൈം, ​പ്ര​സം​ഗം, ചി​ത്ര​ര​ച​ന എ​ന്നി​വ​യി​ൽ ഒ​ന്നാം സ്ഥാ​ന​വും, സിം​ഗി​ൾ സോം​ഗി​ൽ ര​ണ്ടാം സ്ഥാ​ന​വും, പ്ര​സം​ഗം ഇം​ഗ്ലീ​ഷി​ന് മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

പ്ര​സം​ഗം മ​ല​യാ​ള​ത്തി​ൽ സൂ​ര്യ​നാ​രാ​യ​ണ​ൻ, ചി​ത്ര ര​ച​ന​യി​ൽ ആ​ദ്ര പ്രേം, ​എ​ന്നി​വ​ർ ഒ​ന്നാം സ്ഥാ​ന​വും, സിം​ഗി​ൾ സോ​ങ്ങി​ൽ അ​ഭി​ന​വ് ര​ണ്ടാം സ്ഥാ​ന​വും, പ്ര​സം​ഗം ഇം​ഗ്ലീ​ഷി​ൽ എ​സ്.​കൃ​ഷ്ണ മൂ​ന്നാം സ്ഥാ​ന​വും നേ​ടി. വി​ജ​യി​ക​ൾ​ക്ക് ട്രോ​ഫി​യും, കാ​ഷ് അ​വാ​ർ​ഡും, സ​ർ​ട്ടി​ഫി​ക്ക​റ്റും മ​ന്ത്രി ആ​ർ. ബി​ന്ദു വി​ത​ര​ണം ചെ​യ്തു. മ​ന്ത്രി ആ​ന്‍റ​ണി രാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.