വി​ദ്യാ​ർ​ഥി​നി​യെ അ​പ​മാ​നി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ
Thursday, June 30, 2022 11:18 PM IST
വി​ഴി​ഞ്ഞം: ട്യൂ​ഷ​ൻ ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് പോ​കു​ക​യാ​യു​രു​ന്ന പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ അ​പ​മാ​നി​ച്ച യു​വാ​വി​നെ പൂ​വാ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തി​രു​പു​റ​ത്തൂ​ർ പ്ലാ​ന്തോ​ട്ടം പ​രു​ത്തി​വി​ള എ​സ്.​എ​സ്. കോ​ട്ടേ​ജി​ൽ അ​നു​കു​മാ​ർ (ത​ത്ത - 35) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പൂ​വാ​ർ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എ​സ്.​ബി. പ്ര​വീ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ തി​ങ്ക​ൾ ഗോ​പ​കു​മാ​ർ ,സി​പി​ഒ​മാ​രാ​യ അ​രു​ൺ,വി​ഷ്ണു, ക​രോ​ൾ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ കോ​ട​തി റി​മാ​ൻ​ഡു ചെ​യ്തു.

ല​ഹ​രി വി​രു​ദ്ധ ദി​നാ​ച​ര​ണം ന​ട​ത്തി

പാ​റ​ശാ​ല: പു​തി​ച്ച​ല്‍ ഗ​വ. യു​പി സ്കൂ​ളി​ൽ ന​ട​ത്തി​യ ല​ഹ​രി വി​രു​ദ്ധ ദി​നാ​ച​ര​ണം അ​തി​യ​ന്നൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​പി. സു​നി​ല്‍​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. രാ​ജ​ന്‍ അ​മ്പൂ​രി ക്ലാ​സ് ന​യി​ച്ചു. വി​ദ്യാ​ഭ്യാ​സ ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ കൊ​ട​ങ്ങാ​വി​ള വി​ജ​യ​കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.പി​ടി​എ പ്ര​സി​ഡ​ന്‍റ് ജി. ​നി​ത്യ, ഹെ​ഡ്മി​സ്ട്ര​സ് ടി. ​പ്ര​മീ​ള തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.