അ​ഴി​മ​തി ആ​രോ​പ​ണ​വു​മാ​യി ബി​ജെ​പി ആ​രോ​പ​ണം ത​ള്ളി ഭ​ര​ണ​പ​ക്ഷം
Thursday, June 30, 2022 11:18 PM IST
സ്വ​ന്തം ലേ​ഖ​ക​ൻ
തി​രു​വ​ന​ന്ത​പു​രം: അ​ടു​ക്ക​ള മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ന് സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്യാ​ൻ ബ​യോ ക​ന്പോ​സ്റ്റ​ർ കി​ച്ച​ണ്‍ ബി​ന്നു​ക​ൾ വാ​ങ്ങി​യ​തി​ൽ അ​ഴി​മ​തി ആ​രോ​പ​ണ​വു​മാ​യി ബി​ജെ​പി. ആ​രോ​പ​ണ​ത്തെ ഭ​ര​ണ​ക​ക്ഷി​യം​ഗ​ങ്ങ​ൾ ത​ള്ളി​ക​ള​ഞ്ഞു. വി​ഷ​യം ച​ർ​ച്ച ചെ​യ്യാ​നാ​യി ബി​ജെ​പി നോ​ട്ടീ​സ് ന​ൽ​കി​യ പ്ര​കാ​ര​മാ​ണ് പ്ര​ത്യേ​ക കൗ​ണ്‍​സി​ൽ യോ​ഗം കൂ​ടി​യ​ത്.
ബ​യോ ക​ന്പോ​സ്റ്റ​ർ കി​ച്ച​ണ്‍ ബി​ന്നു​ക​ൾ വാ​ങ്ങി​യ​തി​ൽ 39.96 ല​ക്ഷം രൂ​പ​യു​ടെ അ​ഴി​മ​തി ആ​രോ​പ​ണം ബി​ജെ​പി അം​ഗം വി.​ജി. ഗി​രി​കു​മാ​ർ ഉ​ന്ന​യി​ച്ചു. 2020 ഒ​ക്ടോ​ബ​ർ 28 വ​രെ​യു​ള്ള ഫ​യ​ൽ പ്ര​കാ​രം 26295 കി​ച്ച​ണ്‍ ബി​ന്നു​ക​ൾ ഇ​റ​ക്കി.
ഹെ​ൽ​ത്ത് സ​ർ​ക്കി​ളി​ൽ വി​ത​ര​ണം ചെ​യ്ത ബി​ന്നു​ക​ളു​ടെ എ​ണ്ണം 24075 ബി​ന്നു​ക​ൾ മാ​ത്ര​മെ​ന്നും 2220 ബി​ന്നു​ക​ൾ കു​റ​വു​ള്ള​താ​യും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. 1800 രൂ​പ​യ്ക്കാ​ണ് ബി​ന്നു​ക​ൾ വാ​ങ്ങി​യ​ത്. ബി​ന്നു​ക​ളു​ടെ എ​ണ്ണം കൂ​ട്ടി​ക്കാ​ണി​ച്ച് 3996 ല​ക്ഷം രൂ​പ​യു​ടെ അ​ഴി​മ​തി ന​ട​ത്തി​യ​താ​യി ആ​ക്ഷേ​പം ഉ​ന്ന​യി​ച്ചു. ബി​ജെ​പി ഭ​രി​ക്കു​ന്ന പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ​യും ഇ​തേ രീ​തി​യി​ലാ​ണ് ബി​ന്നു​ക​ൾ വാ​ങ്ങി​യ​തെ​ന്ന് മ​രാ​മ​ത്ത് സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ ഡി.​ആ​ർ.​അ​നി​ൽ മ​റു​പ​ടി ന​ൽ​കി.
ബി​ന്നു​ക​ൾ വാ​ങ്ങി​യ​തി​ൽ അ​ഴി​മ​തി​യി​ല്ലെ​ന്ന് മേ​യ​ർ ആ​ര്യാ രാ​ജേ​ന്ദ്ര​ൻ പ​റ​ഞ്ഞു. പ​ര​സ്പ​രം കു​റ്റം പ​റ​യു​ന്ന പ്ര​വ​ണ​ത അ​വ​സാ​നി​പ്പി​ച്ച് ന​ഗ​ര​ത്തി​ലെ മാ​ലി​ന്യ പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സി​ലെ ജോ​ണ്‍​സ​ണ്‍ ജോ​സ​ഫ് ആ​വ​ശ്യ​പ്പെ​ട്ടു. എ​തി​ർ പ്ര​ചാ​ര​ണ​ങ്ങ​ൾ മ​ന​സാ​ക്ഷി​യി​ല്ലാ​ത്ത​താ​ണെ​ന്ന് പാ​ള​യം രാ​ജ​ൻ പ​റ​ഞ്ഞു.​പ​നി​യ​ടി​മ, ആ​ക്കു​ളം സു​രേ​ഷ്, മേ​ട​യി​ൽ വി​ക്ര​മ​ൻ, മ​ധു​സൂ​ദ​ന​ൻ നാ​യ​ർ, രാ​ഖി ര​വി​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.