ബ​സ് അ​പ​ക​ട​ങ്ങ​ളി​ൽ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്
Thursday, June 30, 2022 11:16 PM IST
നെടുമങ്ങാട്ട് 17 പേ​ർ​ക്ക് പ​രി​ക്ക്

നെ​ടു​മ​ങ്ങാ​ട് : കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ 17 പേ​ർ​ക്ക് പ​രി​ക്ക് .

നെ​ടു​മ​ങ്ങാ​ട് വാ​ളി​ക്കോ​ട് വി​ഐ​പി ജം​ഗ്ഷ​നു സ​മീ​പം ഇ​ന്ന​ലെ രാ​വി​ലെ11 നു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ലു​ബി​ന (43),ച​ന്ദ്ര​ൻ (68) കോ​ട്ട​യം , ഷൈ​നി (34)മ​ണ​ക്കാ​ട്, ഷീ​ബ (44) തോ​ട്ടു​മു​ക്ക്,അ​ൽ​ഫ ഫാ​ത്തി​മ (18) കാ​യ്പാ​ടി,ഉ​ഷ (51),പ​ഴ​കു​റ്റി,അം​ബി​ക (59), ഒാ​ൾ സെ​യി​ന്‍റ്സ് ,ജ​യ​ശ്രീ (57)ക​വ​ടി​യാ​ർ, അ​ജി​ത​കു​മാ​രി (63) തി​രു​വ​ന​ന്ത​പു​രം,ശ്രീ​ജ( 31) വേ​ങ്ക​വി​ള, ബാ​ബു (55)വേ​റ്റി​നാ​ട്,ദി​നേ​ശ് കു​മാ​ർ (50)ആ​നാ​ട്, പ്ര​മി​ത (49)എ​ട്ടാം ക​ല്ല്,സു​നി​ത (44) പു​തു​കു​ള​ങ്ങ​ര, അ​ലി​യാ​ർ കു​ഞ്ഞു (70)പ​ത്താം​ക​ല്ല്, ശ്രീ​മ​തി (55)ബാ​ല​രാ​മ​പു​രം​ഹ​രി​കു​മാ​ർ (41)പ​ന​വൂ​ർ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.​

ഗു​രുത​ര​മാ​യി പ​രി​ക്കേ​റ്റ ഒ​രാ​ളെ തി​രു​വ​നന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.​മ​റ്റു​ള്ള​വ​ർ നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി.​തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നും പൊ​ൻ​മു​ടി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന നെ​ടു​മ​ങ്ങാ​ട് ഡി​പ്പോ​യി​ലെ ബ​സും പാ​ലോ​ട്ടു നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേക്ക് പോ​വു​ക​യാ​യി​രു​ന്ന പാ​ലോ​ട് ഡി​പ്പോ​യി​ലെ ഫാ​സ്റ്റ് പാ​സ​ഞ്ച​ർ ബ​സും ത​മ്മി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു. നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്രി​ച്ചു.