ഡെ​ങ്കി​പ്പ​നി​ക്കെ​തി​രെ ജാ​ഗ്ര​ത പാ​ലി​ക്ക​ണം: ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍
Wednesday, June 29, 2022 11:43 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഡെ​ങ്കി​പ്പ​നി പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. മ​ഴ ഇ​ട​വി​ട്ട് പെ​യ്യു​ന്ന​തി​നാ​ല്‍ ഡെ​ങ്കി​പ്പ​നി​ക്ക് കാ​ര​ണ​മാ​കു​ന്ന ഈ​ഡി​സ് കൊ​തു​കു​ക​ള്‍ മു​ട്ട​യി​ട്ട് പെ​രു​കാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്.
അ​തി​നാ​ല്‍ ഡ്രൈ ​ഡേ ആ​ച​ര​ണ​ത്തി​ല്‍ ശ്ര​ദ്ധ ചെ​ലു​ത്ത​ണം. ഡെ​ങ്കി​പ്പ​നി പ്ര​തി​രോ​ധി​ക്കാ​ന്‍ ഏ​റ്റ​വും ഫ​ല​പ്ര​ദ​മാ​യ മാ​ര്‍​ഗം വെ​ള്ളം കെ​ട്ടി​നി​ന്ന് ഈ​ഡി​സ് കൊ​തു​ക് പെ​രു​കാ​നു​ള്ള സാ​ഹ​ച​ര്യം ഇ​ല്ലാ​താ​ക്കു​ക​യാ​ണ്.
ഡെ​ങ്കി​പ്പ​നി കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍ പ​ര​മാ​വ​ധി സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​ഭ്യ​ര്‍​ഥി​ച്ചു.
കൊ​തു​കു​ക​ടി ഏ​ല്‍​ക്കാ​തി​രി​ക്കാ​ന്‍ ലേ​പ​ന​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കണമെന്നും ശ​രീ​രം മൂ​ടു​ന്ന വി​ധ​ത്തി​ല്‍ ഇ​ളം നി​റ​ത്തി​ലു​ള്ള വ​സ്ത്ര​ങ്ങ​ള്‍ ധ​രി​ക്കണമെന്നും ജ​ന​ല്‍, വാ​തി​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ലൂ​ടെ കൊ​തു​ക് ക​ട​ക്കാ​തെ കൊ​തു​ക് വ​ല ഘ​ടി​പ്പി​ക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

വീ​ട്ടി​ന​ക​ത്ത് ശ്ര​ദ്ധി​ക്കേ​ണ്ട​വ:
*ഫ്രി​ഡ്ജി​ന്‍റെ പു​റ​കി​ലെ ട്രേ
*​ചെ​ടി​ച്ച​ട്ടി​യു​ടെ അ​ടി​യി​ല്‍ വ​ച്ചി​രി​ക്കു​ന്ന പാ​ത്ര​ങ്ങ​ള്‍
*വെ​ള്ള​ത്തി​ല്‍ വ​ള​ര്‍​ത്തു​ന്ന അ​ല​ങ്കാ​ര ചെ​ടി പാ​ത്ര​ങ്ങ​ള്‍
* ഉ​പ​യോ​ഗി​ക്കാ​ത്ത ക്ലോ​സ​റ്റ്
*മു​ഷി​ഞ്ഞ വ​സ്ത്ര​ങ്ങ​ള്‍
വീ​ടി​ന് വെ​ളി​യി​ല്‍ ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ള്‍:
*ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ പാ​ത്രം, ചി​ര​ട്ട, കു​പ്പി, ട​യ​ര്‍, ആ​ട്ടു​ക​ല്ല് , ഉ​ര​ല്‍, ക്ലോ​സ​റ്റു​ക​ള്‍, വാ​ഷ്ബേ​സി​നു​ക​ള്‍ തു​ട​ങ്ങി​യ​വ അ​ല​ക്ഷ്യ​മാ​യി ഇ​ടാ​തെ വെ​ള്ളം വീ​ഴാ​ത്ത വി​ധ​ത്തി​ല്‍ സൂ​ക്ഷി​ക്കു​ക.
*ടെ​റ​സ്, സ​ണ്‍​ഷേ​ഡ്, റൂ​ഫി​ന്‍റെ പാ​ത്തി തു​ട​ങ്ങി​യ​വ​യി​ല്‍ വെ​ള്ളം കെ​ട്ടി നി​ല്‍​ക്കാ​തെ സൂ​ക്ഷി​ക്കു​ക.
*വെ​ള്ളം ശേ​ഖ​രി​ക്കു​ന്ന പാ​ത്ര​ങ്ങ​ളും, ടാ​ങ്കു​ക​ളും മൂ​ടി സൂ​ക്ഷി​ക്കു​ക
തോ​ട്ട​ങ്ങ​ളി​ല്‍ ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ള്‍:
*വെ​ള്ളം കെ​ട്ടി നി​ല്‍​ക്കു​ന്ന സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് ഉ​ട​മ​ക​ള്‍ ഉ​റ​പ്പാ​ക്കു​ക
പൊ​തു​യി​ട​ങ്ങ​ളി​ല്‍ ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ള്‍:
*പാ​ഴ് വസ്തു​ക്ക​ള്‍ വ​ലി​ച്ചെ​റി​യ​രു​ത്.
*ഈ​ഡി​സ് കൊ​തു​കു​ക​ള്‍ വ​ള​രാ​നു​ള്ള സാ​ഹ​ച​ര്യം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പി​നെ​യോ ആ​രോ​ഗ്യ വ​കു​പ്പി​നെ​യോ അ​റി​യി​ക്കു​ക.