പോ​ലീ​സു​കാ​ർ​ക്കെ​തി​രെ ആ​ക്ര​മ​ണം: ര​ണ്ടു​പേ​ർ പി​ടി​യി​ൽ
Wednesday, June 29, 2022 11:41 PM IST
പോ​ത്ത​ൻ​കോ​ട് : പോ​ലീ​സു​കാ​ർ​ക്കെ​തി​രെ ആ​ക്ര​മ​ണം ന​ട​ത്തി​യ ര​ണ്ട് പേ​ർ പി​ടി​യി​ലാ​യി. പോ​ത്ത​ൻ​കോ​ട്, ശോ​ഭ​ന ഭ​വ​നി​ൽ ജി​തി​ൻ (36), പോ​ത്ത​ൻ​കോ​ട് ശ്യാം ​ഭ​വ​നി​ൽ ശ്യാം (38) ​എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി പ​ത്തോ​ടു കൂ​ടി​യാ​ണ് സം​ഭ​വം. ജം​ഗ്ഷ​നി​ൽ ക​ഴി​ഞ്ഞ ദി​വ​സം കോ​ൺ​ഗ്ര​സ് സ്ഥാ​പി​ച്ച ഗാ​ന്ധി ചി​ത്രം ന​ശി​പ്പി​ച്ച​തി​നെ​തി​രെ കോ​ൺ​ഗ്ര​സ് പ​രാ​തി ന​ൽ​കി​യി​രു​ന്നു.
പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞ പോ​ലീ​സ് പി​ടി​കൂ​ടാ​ൻ എ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. പ്ര​തി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ്രി​ൻ​സി​പ്പ​ൽ എ​സ്ഐ എ​സ്.​എ​സ്. രാ​ജീ​വ്, പ്ര​ബേ​ഷ​ൻ എ​സ്ഐ ആ​ഷി​ഖ്, പി​പി​ഒ മി​നീ​ഷ് എ​ന്നി​വ​ർ​ക്കാ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്.​ പ്ര​തി​ക​ളെ ആ​റ്റി​ങ്ങ​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.