എ​യ​ര്‍​പോ​ര്‍​ട്ട് മാ​നേ​ജ്മെ​ന്‍റ് ഡി​പ്ലോ​മ
Wednesday, June 29, 2022 12:08 AM IST
തി​രു​വ​ന​ന്ത​പു​രം: സ്റ്റേ​റ്റ് റി​സോ​ഴ്സ് സെ​ന്‍റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ​സ്ആ​ര്‍​സി ക​മ്മ്യൂ​ണി​റ്റി കോ​ള​ജ് 2022 ജൂ​ലൈ സെ​ഷ​നി​ല്‍ ആ​രം​ഭി​ക്കു​ന്ന ഡി​പ്ലോ​മ ഇ​ന്‍ എ​യ​ര്‍​പോ​ര്‍​ട്ട് മാ​നേ​ജ്മെ​ന്‍റ് പ്രോ​ഗ്രാ​മി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ച​താ​യി എ​സ്ആ​ര്‍​സി ഡ​യ​റ​ക്ട​ര്‍ അ​റി​യി​ച്ചു. നാ​ഷ​ണ​ല്‍ സ്കി​ല്‍ ഡെ​വ​ല​പ്മെ​ന്‍റ് കോ​ര്‍​പ​റേ​ഷ​ന്‍റെ അം​ഗീ​കാ​ര​മു​ള്ള പ്രോ​ഗ്രാ​മി​ന് ബി​രു​ദ​മോ ത​ത്തു​ല്യ യോ​ഗ്യ​ത​യോ ഉ​ള്ള​വ​ര്‍​ക്ക് അ​പേ​ക്ഷി​ക്കാം.
അം​ഗീ​കൃ​ത പ​ഠ​ന​കേ​ന്ദ്ര​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്ത​പ്പെ​ടു​ന്ന പ്രോ​ഗ്രാ​മി​ന്‍റെ കാ​ലാ​വ​ധി ഒ​രു​വ​ര്‍​ഷ​മാ​ണ്. അ​പേ​ക്ഷ​യും വി​ശ​ദ​വി​വ​ര​ങ്ങ​ളും അ​ട​ങ്ങി​യ പ്രോ​സ്പെ​ക്ട​സ് എ​സ്ആ​ര്‍​സി ഓ​ഫീ​സി​ല്‍ നി​ന്നും അം​ഗീ​കൃ​ത പ​ഠ​ന കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​ന്നും ല​ഭി​ക്കും. കോ​ഴ്സ് സം​ബ​ന്ധി​ച്ച വി​ശ​ദാം​ശ​ങ്ങ​ള്‍ www.srccc.in എ​ന്ന വെ​ബ്സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി ജൂ​ണ്‍ 30. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് ഡ​യ​റ​ക്ട​ര്‍, സ്റ്റേ​റ്റ് റി​സോ​ഴ്സ് സെ​ന്‍റ​ര്‍, ന​ന്ദാ​വ​നം, വി​കാ​സ് ഭ​വ​ന്‍ പി​ഒ, തി​രു​വ​ന​ന്ത​പു​രം 695033. ഫോ​ണ്‍ 04712325101, 9846033001.