ന​ന്ദി​യോ​ട്- വി​തു​ര റോ​ഡ​രി​കി​ലെ മ​ര​ങ്ങ​ൾ അ​പ​ക​ട ഭീ​ഷ​ണി​യാ​കു​ന്നു
Wednesday, June 29, 2022 12:08 AM IST
വി​തു​ര: ന​ന്ദി​യോ​ട്- വി​തു​ര റോ​ഡ​രി​കി​ൽ നി​ൽ​ക്കു​ന്ന മ​ര​ങ്ങ​ൾ അ​പ​ക​ട ഭീ​ഷ​ണി​യാ​കു​ന്ന​താ​യി പ​രാ​തി. റോ​ഡ​രി​കി​ലെ വൈ​ദ്യു​തി ലൈ​നു​ക​ൾ​ക്ക് മു​ക​ളി​ലേ​ക്ക് ചാ​ഞ്ഞ നി​ല​യി​ലാ​ണ് മ​ര​ങ്ങ​ൾ .
ക​ശു​മാ​വ് നി​ന്നി​രു​ന്ന ഈ ​സ്ഥ​ല​ത്ത് അ​ക്കേഷ്യ, കാ​റ്റാ​ടി തു​ട​ങ്ങി​യ മ​ര​ങ്ങ​ൾ ന​ടു​ക​യാ​യി​രു​ന്നു. ഇ​ട​യ്ക്ക് ഒ​ന്നു ര​ണ്ടു ത​വ​ണ മു​റി​ച്ചു മാ​റ്റു​ക​യും ചെ​യ്തു. എ​ന്നാ​ൽ ഇ​പ്പോ​ൾ നി​ൽ​ക്കു​ന്ന​വ​യ്ക്ക് വ​ർ​ഷ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ണ്ടെ​ങ്കി​ലും മു​റി​ച്ചി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. പ​രി​സ്ഥി​തി​ക്കു ദോ​ഷ​മാ​ണെ​ന്ന പ​രാ​തി​യു​യ​ർ​ന്നി​ട്ടും മ​ര​ങ്ങ​ൾ മു​റി​ച്ചു മാ​റ്റാ​ത്ത​തും പ്ര​തി​ഷേ​ധ​ത്തി​നു കാ​ര​ണ​മാ​കു​ന്നു.
മ​ര​ങ്ങ​ൾ​ക്ക​ടി​യി​ലൂ​ടെ 11 കെ​വി ഉ​ൾ​പ്പെ​ടെ​യു​ള്ള വൈ​ദ്യു​ത ലൈ​നു​ക​ളാ​ണ് ക​ട​ന്നു പോ​കു​ന്ന​ത്. റോ​ഡി​ലേ​ക്കു ചാ​ഞ്ഞ മ​ര​ച്ചി​ല്ല​ക​ൾ പ​ല​ത​വ​ണ ഒ​ടി​ഞ്ഞു വീ​ണി​രു​ന്നു. വി​തു​ര​യി​ലേ​ക്കും തൊ​ളി​ക്കോ​ട്ടേ​ക്കും നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ് ദി​വ​സ​വും പോ​കു​ന്ന​ത്.