ബാ​ല​രാ​മ​പു​രം- വ​ഴി​മു​ക്ക് പാ​ത​യി​ലുള്ളത് കു​ഴി​ക​ള്‍ മാ​ത്രം
Wednesday, June 29, 2022 12:08 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര : ക​ര​മ​ന- ക​ളി​യി​ക്കാ​വി​ള പാ​ത​യി​ല്‍ ബാ​ല​രാ​മ​പു​രം മു​ത​ല്‍ വ​ഴി​മു​ക്ക് വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ലെ അ​പ​ക​ട​ക്കു​ഴി​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യി നി​ക​ത്ത​ണ​മെ​ന്ന് യാ​ത്ര​ക്കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.
ദേ​ശീ​യ​പാ​ത വി​ക​സ​നം ബാ​ല​രാ​മ​പു​ര​ത്തി​നു സ​മീ​പം കൊ​ടി​ന​ട വ​രെ മാ​ത്ര​മേ പൂ​ര്‍​ത്തി​യാ​യി​ട്ടു​ള്ളൂ. അ​ടു​ത്ത ഘ​ട്ടം ഉ​ള്‍​പ്പെ​ട്ട കൊ​ടി​ന​ട- വ​ഴി​മു​ക്ക് വി​ക​സ​നം സം​ബ​ന്ധി​ച്ച ന​ട​പ​ടി​ക​ള്‍ ഇ​ഴ​യു​ന്ന​താ​യും പ​ര​ക്കെ ആ​ക്ഷേ​പ​മു​ണ്ട്. ബാ​ല​രാ​മ​പു​രം ജം​ഗ്ഷ​ന്‍ മു​ത​ല്‍ വ​ഴി​മു​ക്ക് വ​രെ​യും ടാ​റും മെ​റ്റ​ലു​മൊ​ക്കെ ഇ​ള​കി വ​ലി​യ കു​ഴി​ക​ള്‍ രൂ​പ​പ്പെ​ട്ട​ത് ഏ​റെ അ​പ​ക​ട​മു​ണ്ടാ​ക്കു​ന്നു.
പ്രത്യേ​കി​ച്ചും മ​ഴ​ക്കാ​ല​ത്ത് അ​പ​ക​ട​സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്ന് യാ​ത്ര​ക്കാ​രും ത​ദ്ദേ​ശ​വാ​സി​ക​ളും ചൂ​ണ്ടി​ക്കാ​ട്ടി. വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്പോ​ള്‍ ഈ ​കു​ഴി​ക​ളു​ടെ ആ​ഴം വാ​ഹ​ന യാ​ത്രി​ക​ര്‍​ക്ക് വ്യ​ക്ത​മാ​കി​ല്ല. ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്ര​ക്കാ​ര്‍​ക്കാ​ണ് ഈ ​കു​ഴി​ക​ള്‍ വ​ല്ലാ​ത്ത ദു​രി​തം വി​ത​യ്ക്കു​ന്ന​ത്.