നെയ്യാറ്റിന്‍കര : വായനാഘോഷങ്ങളുടെ ഭാഗമായി നെയ്യാര്‍ വരമൊഴി സംഘടിപ്പിച്ച വായനപ്പച്ച ശ്രദ്ധേയമായി. നെയ്യാറ്റിന്‍കര ഗവ. ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയും ബാലചിത്രകാരനുമായ വചന് ഗോപാല്‍ നയിച്ച അക്ഷരപ്രയാണം നഗരസഭ ചെയര്മാന് പി.കെ. രാജ്മോഹനന് ഉദ്ഘാടനം ചെയ്തു.
മലയാളം മിഷന് രജിസ്ട്രാര്‍ വിനോദ് വൈശാഖി, രചന വേലപ്പന്‍നായര്‍, കവി ഉദയന്‍ കൊക്കോട്, ചിത്രകാരന് കെ.എസ്. വിജയകുമാര്‍, അഡ്വ. തലയല്‍ പ്രകാശ് ഉള്‍പ്പെടെ വിവിധ രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക മേഖലകളിലുള്ളവരും അഭിജിത് കൃഷ്ണ, സ്റ്റെഫിൻ, പ്രണവ് , ഗോവിന്ദ്, സജ്ഞയ് ഗോപി, നിനവ് ചന്ദ്രൻ എന്നീ വിദ്യാര്‍ഥികളും അക്ഷരപ്രയാണത്തില് പങ്കെടുത്തു. സ്വദേശാഭിമാനി പാര്‍ക്കില്‍ നിന്നും ആരംഭിച്ച പ്രയാണം അക്ഷയ ഷോപ്പിംഗ് കോംപ്ലക്സ് വളപ്പിലെ സുഗത സ്മൃതി തണലിടത്തില്‍ സമാപിച്ചു.
നഗരസഭ കൗണ്‍സിലര്‍ കൂട്ടപ്പന മഹേഷ് വായന സന്ദേശം നല്കി. ആദിത്യന്, ശ്രേയ എന്നീ കുട്ടികള്‍ കവിതകള്‍ ആലപിച്ചു. കവി ഡോ. ബിജു ബാലകൃഷ്ണന്, കാര്‍ട്ടൂണിസ്റ്റ് ഹരി ചാരുത, ജനപഥം എഡിറ്റര്‍ സതികുമാര്‍, അധ്യാപിക ശൈലജ, നെയ്യാര്‍ വരമൊഴി ചെയര്മാന് അജയന് അരുവിപ്പുറം എന്നിവര്‍ പ്രസംഗിച്ചു.