ടു​ണീ​ഷ്യ​യി​ല്‍ ക​ട​ലി​ല്‍ ക​ണ്ടെ​ത്തി​യ ആറ്റിങ്ങൽ സ്വദേശിയുടെ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു
Monday, June 27, 2022 11:50 PM IST
ആ​റ്റി​ങ്ങ​ല്‍: ക​പ്പ​ലി​ല്‍ ജോ​ലി​ക്കി​ടെ കാ​ണാ​താ​വു​ക​യും പി​ന്നീ​ട് ടു​ണീ​ഷ്യ​യി​ല്‍ ക​ട​ലി​ല്‍ വീ​ണു​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യും ചെ​യ്ത ആ​റ്റി​ങ്ങ​ല്‍ മാ​മം പൂ​രം വീ​ട്ടി​ല്‍ ര​വീ​ന്ദ്ര​ന്‍ ഭാ​മ ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ അ​ര്‍​ജു​ന്‍ ര​വീ​ന്ദ്ര​ന്‍റെ (27) മൃ​ത​ദേ​ഹം തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം നാ​ട്ടി​ലെ​ത്തി​ച്ച് വീ​ട്ടു​വ​ള​പ്പി​ല്‍ സം​സ്ക​രി​ച്ചു.
ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ല്‍ തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​ച്ച മൃ​ത​ദേ​ഹം ഹൈ​ക്കോ​ട​തി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ല്‍ പോ​സ്റ്റ്മോ​ര്‍​ട്ടം ന​ട​ത്തി. ഡി​എ​ന്‍​എ പ​രി​ശോ​ധ​ന​യ്ക്കാ​യി സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ക്കു​ക​യും ചെ​യ്ത​തി​നു ശേ​ഷ​മാ​ണ് മൃ​ത​ദേ​ഹം വീ​ട്ടി​ലെ​ത്തി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം 4.45 ഓ​ടെ മൃ​ത​ദേ​ഹം വ​ന്‍​ജ​നാ​വ​ലി​യു​ടെ സാ​ന്നി​ദ്ധ്യ​ത്തി​ല്‍​വീ​ട്ടു​വ​ള​പ്പി​ല്‍ സം​സ്ക​രി​ച്ചു.
മും​ബൈ ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഷി​പ്പിം​ഗ് ക​മ്പ​ിനി​യി​ല്‍ ജോ​ലി ല​ഭി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് മാ​ര്‍​ച്ച് അ​ഞ്ചി​നാ​ണ് അ​ര്‍​ജു​ന്‍ വീ​ട്ടി​ല്‍ നി​ന്ന് പോ​യ​ത്. മാ​ര്‍​ച്ച് 17 ന് ​മും​ബൈയി​ല്‍ നി​ന്നും തു​ര്‍​ക്കി​യി​ലേ​ക്കു പോ​യി ക​പ്പ​ലി​ല്‍ ജോ​ലി​ക്ക് ക​യ​റി. തു​ട​ര്‍​ന്ന് ഒ​ന്നും ര​ണ്ടും ദി​വ​സം കൂ​ടു​മ്പോ​ള്‍ വീ​ട്ടി​ലേ​ക്കു വി​ളി​ക്കു​മാ​യി​രു​ന്നു. ഏ​പ്രി​ല്‍ 20 നാ​ണ് അ​ര്‍​ജു​ന്‍ അ​വ​സാ​ന​മാ​യി വീ​ട്ടി​ലേ​ക്കു വി​ളി​ച്ച​ത്. അന്ന് കപ്പലിൽ ഏറ്റിരുന്ന പീഡനങ്ങളെ കുറിച്ചു പറഞ്ഞിരുന്നതായി മാ​താ​പി​താ​ക്ക​ൾ പ​റ​ഞ്ഞു
ക​പ്പ​ല്‍ ടു​ണീ​ഷ്യ​യി​ലെ പോ​ര്‍​ട്ടി​ന്‍റെ പു​റ​ങ്ക​ട​ലി​ലാ​ണെ​ന്നും പോ​ര്‍​ട്ടി​ലേ​ക്കു പ്ര​വേ​ശി​ക്കാ​നു​ള്ള അ​നു​മ​തി​ക്കാ​യി കാ​ത്ത് കി​ട​ക്കു​ക​യാ​ണെ​ന്നു​മാ​യി​രു​ന്നു പ​റ​ഞ്ഞ​ത്. മൊ​ബൈ​ല്‍ റെ​യ്ഞ്ച് കു​റ​വാ​യ​തി​നാ​ല്‍ പോ​ര്‍​ട്ടി​ലെ​ത്തി​യ​ശേ​ഷം വി​ളി​ക്കാ​മെ​ന്നും പ​റ​ഞ്ഞു. പി​ന്നീ​ട് അ​ര്‍​ജു​നെ ക​പ്പ​ലി​ല്‍ നി​ന്നും കാ​ണാ​താ​യെ​ന്ന് പ​റ​ഞ്ഞു​കൊ​ണ്ട് ഏ​പ്രി​ല്‍ 27 ന് ​ക​മ്പ​ിനി​യി​ല്‍ നി​ന്നു​ള്ള അ​റി​യി​പ്പാ​ണ് ര​വീ​ന്ദ്ര​നെ തേ​ടി​യെ​ത്തി​യ​ത്. അ​ര്‍​ജു​ന്‍ ക​പ്പ​ലി​ല്‍ നി​ന്ന് ലൈ​ഫ് ജാ​ക്ക​റ്റു​മാ​യി ക​ട​ലി​ല്‍​ച്ചാ​ടി ര​ക്ഷ​പ്പെ​ട്ടു​വെ​ന്ന് പ​റ​ഞ്ഞ് 28 നും ​ക​മ്പ​ിനി​യി​ല്‍ നി​ന്നും വി​ളി​ച്ചി​രു​ന്നു.
പി​ന്നീ​ട് മേ​യ് 13 ന് ​ടു​ണീ​ഷ്യ​ന്‍ ക​ട​ലി​ല്‍ നി​ന്ന് ഒ​രു മൃ​ത​ശ​രീ​രം ല​ഭി​ച്ചു​വെ​ന്നും അ​ത് അ​ര്‍​ജു​ന്‍റേ​താ​ണോ​യെ​ന്ന് തി​രി​ച്ച​റി​യാ​ന്‍ അ​മ്മ​യു​ടെ ഡി​എ​ന്‍​എ പ​രി​ശോ​ധ​നാ​ഫ​ലം വേ​ണ​മെ​ന്നും എം​ബ​സി​യി​ല്‍ നി​ന്നും അ​റി​യി​ച്ചു. ഇ​തേ​ത്തു​ട​ര്‍​ന്ന് അ​മ്മ​യു​ടെ ഡി​എ​ന്‍​എ പ്രൊ​ഫൈ​ല്‍ ​അ​യ​ച്ചു​കൊ​ടു​ത്തു. ജൂ​ണ്‍ ഒ​ൻ​പ​തി​ന് മൃ​ത​ദേ​ഹം അ​ര്‍​ജു​ന്‍റേ​താ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു​കൊ​ണ്ടു​ള്ള അ​റി​യി​പ്പ് ല​ഭി​ച്ചു. തു​ട​ര്‍​ന്നാ​ണ് മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​ന്‍ ന​ട​പ​ടി​ക​ളാ​രം​ഭി​ച്ച​തും ഞാ​യ​റാ​ഴ്ച തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​ച്ച​തും.