ലം​പ്സം​ഗ്രാ​ന്‍റ് , സ്റ്റൈ​പ്പ​ന്‍റ് വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മാ​ക്ക​ണം
Monday, June 27, 2022 10:56 PM IST
തി​രു​വ​ന​ന്ത​പു​രം : ജി​ല്ല​യി​ലെ വി​വി​ധ സ​ര്‍​ക്കാ​ര്‍ എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ല്‍ ന​ഴ്സ​റി മു​ത​ല്‍ പ​ത്താം ക്ലാ​സ് വ​രെ പ​ഠി​ക്കു​ന്ന പ​ട്ടി​ക​വ​ര്‍​ഗ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ലം​പ്സം​ഗ്രാ​ന്‍റ്, സ്റ്റൈ​പ്പ​ന്‍റ് എ​ന്നി​വ​യും അ​ണ്‍​എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ല്‍ പ​ഠി​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ലം​പ്സം​ഗ്രാ​ന്‍റും അ​നു​വ​ദി​ക്കു​ന്ന​തി​നാ​യി എ​ല്ലാ സ​ര്‍​ക്കാ​ര്‍, എ​യ്ഡ​ഡ്, അ​ണ്‍​എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ല്‍ പ​ഠി​ക്കു​ന്ന പ​ട്ടി​ക​വ​ര്‍​ഗ​വി​ദ്യാ​ര്‍​ഥി​ക​ളു​ടെ​യും വി​വ​ര​ങ്ങ​ള്‍ ജൂ​ലൈ15​ന് മു​മ്പ് ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് പ​ട്ടി​ക​വ​ര്‍​ഗ വി​ക​സ​ന വ​കു​പ്പ് പ്രോ​ജ​ക്ട് ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.​സ്കൂ​ളി​ന്‍റെ ബാ​ങ്ക് പാ​സ്ബു​ക്ക് പ​ക​ര്‍​പ്പ്, സ്ഥാ​പ​ന​മേ​ധാ​വി​യു​ടെ ഫോ​ണ്‍ ന​മ്പ​ര്‍, സ്കൂ​ളി​ന്‍റെ ഇ​മെ​യി​ല്‍ ഐ​ഡി എ​ന്നി​വ​യു​ള്‍​പ്പെ​ടെ​യു​ള്ള വി​വ​ര​ങ്ങ​ള്‍ ത​പാ​ലാ​യോ ഇ​മെ​യി​ല്‍ ആ​യോ ല​ഭ്യ​മാ​ക്കാം.​വി​ലാ​സം പ്രോ​ജ​ക്ട് ഓ​ഫീ​സ​ര്‍, ഐ​ടി​ഡി​പി, സ​ത്രം ജം​ഗ്ഷ​ന്‍, നെ​ടു​മ​ങ്ങാ​ട്. ഇ​മെ​യി​ല്‍: ndditdp @gmail. com.

മാ​ലി​ന്യ സം​സ്ക​ര​ണ കേ​ന്ദ്ര​ത്തി​ൽ തീ​പി​ടി​ച്ചു

പേ​രൂ​ർ​ക്ക​ട: വ​ട്ടി​യൂ​ർ​ക്കാ​വ് തോ​പ്പു​മു​ക്കി​ൽ ഫ്ലാ​റ്റി​ൽ സ്ഥാ​പി​ച്ച മാ​ലി​ന്യ​സം​സ്ക​ര​ണ കേ​ന്ദ്ര​ത്തി​ന് തീ​പി​ടി​ച്ചു. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ട്മൂ​ലം മാ​ലി​ന്യ​സം​സ്ക​ര​ണ കേ​ന്ദ്ര​ത്തി​ന് പി​ൻ​ഭാ​ഗ​ത്തേ​ക്ക് തീ ​പ​ട​രു​ക​യാ​യി​രു​ന്നു. ഫ​ർ​ണ​സ് പൂ​ർ​ണ​മാ​യി ക​ത്തി​ന​ശി​ച്ചു. തി​രു​വ​ന​ന്ത​പു​രം ഫ​യ​ർ സ്റ്റേ​ഷ​നിൽ നിന്നെത്തിയ ഫയർഫോഴ്സ് തീ​യ​ണ​ച്ചു.