വേ​ലി​ക്കോ​ട് ന​ല്ലി​ട​യ​ന്‍ ദേ​വാ​ല​യ​ത്തി​ൽ മോ​ഷ​ണം
Friday, May 27, 2022 11:04 PM IST
നേമം: വേ​ലി​ക്കോ​ട് ന​ല്ലി​ട​യ​ന്‍ ദേ​വാ​ല​യ​ത്തി​ന്‍റെ വാ​തി​ലു​ക​ള്‍ ത​ക​ര്‍​ത്ത് മോ​ഷ​ണം. കാ​ണി​ക്ക വ​ഞ്ചി​യി​ലെ തു​ക​യും രൂ​പ​കൂ​ടി​നു​ള്ളി​ലെ മ​ാതാ​വി​ന്‍റെ ക​ഴു​ത്തി​ല​ണി​യി​ച്ചി​രു​ന്ന സ്വ​ര്‍​ണ​മാ​ല​യും അ​പ​ഹ​രി​ച്ചു. പ​ള്ളി​മു​റി​യു​ടെ വാ​തി​ലു​ക​ള്‍ ത​ക​ര്‍​ത്തെ​ങ്കി​ലും വി​ല​പി​ടി​പ്പു​ള്ള​തൊ​ന്നും ഇ​വി​ടെ​യി​ല്ലാ​യി​രു​ന്നു. ഇ​ന്ന​ലെ​യാ​ണ് ദേ​വാ​ല​യ തി​രു​നാ​ള്‍ സ​മാ​പി​ച്ച​ത്. തി​രു​നാ​ള്‍ ദി​വ്യ​ബ​ലി​ക്കു​ശേ​ഷം 10.30 വ​രെ പ​ള്ളി​യി​ല്‍ ആ​ളു​ക​ളു​ണ്ടാ​യി​രു​ന്നു. സ​ക്രാ​രി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന വി​ശു​ദ്ധ വ​സ്തു​ക്ക​ള്‍ വ​രി​യെ​റി​ഞ്ഞ നി​ല​യി​ലാ​യി​രു​ന്നു.
ഓ​സ്തി​ക​ള്‍ സൂ​ക്ഷി​ച്ചി​രു​ന്ന പാ​ത്രം തു​റ​ന്നി​ട്ടു​ണ്ടെ​ങ്കി​ലും അ​വ ന​ഷ്ട​പെ​ട്ടി​ട്ടി​ല്ല. വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ഡോ​ഗ്സ്ക്വാ​ഡും പ​രി​ശോ​ധ​ന ന​ട​ത്തി. ന​രു​വാ​മൂ​ട് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം അ​രം​ഭി​ച്ചു. മോ​ഷ്ടാ​വി​നെ ഉ​ട​ൻ പി​ടി​കൂ​ട​ണ​മെ​ന്ന് ഇ​ട​വ​ക വി​കാ​രി ഡോ.​ക്രി​സ്തു​ദാ​സ് തോം​സ​ണും സ​ഹ​വി​കാ​രി ഫാ.​അ​നീ​ഷും ആ​വ​ശ്യ​പ്പെ​ട്ടു.