സൗ​ജ​ന്യ തൊ​ഴി​ൽ പ​രി​ശീ​ല​നം
Friday, May 27, 2022 11:04 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള ശാ​സ്ത്ര സാ​ങ്കേ​തി​ക മ്യൂ​സി​യം ക്യാ​മ്പ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഐ​എ​ച്ച്ആ​ർ​ഡി​യു​ടെ അ​നു​ബ​ന്ധ സ്ഥാ​പ​ന​മാ​യ മോ​ഡ​ൽ ഫി​നി​ഷിം​ഗ് സ്കൂ​ൾ ജൂ​ൺ ആ​ദ്യ വാ​രം ആ​രം​ഭി​ക്കു​ന്ന സൗ​ജ​ന്യ തൊ​ഴി​ല​ധി​ഷ്ഠി​ത കോ​ഴ്സി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഫീ​ൽ​ഡ് ടെ​ക്നി​ഷ്യ​ൻ ആ​ൻ​ഡ് അ​ദ​ർ ഹോം ​അ​പ്ല​യ​ൻ​സ് കോ​ഴ്സി​ന് എ​സ്എ​സ്എ​ൽ​സി​യാ​ണ് യോ​ഗ്യ​ത. അ​പേ​ക്ഷ​ക​ർ തി​രു​വ​ന​ന്ത​പു​രം കോ​ർ​പ്പ​റേ​ഷ​ൻ, നെ​ടു​മ​ങ്ങാ​ട്, നെ​യ്യാ​റ്റി​ൻ​ക​ര, ക​ഴ​ക്കൂ​ട്ടം, ആ​റ്റി​ങ്ങ​ൽ എ​ന്നീ മു​നി​സി​പ്പാ​ലി​റ്റി പ​രി​ധി​യി​ൽ സ്ഥി​ര താ​മ​സ​ക്കാ​രും ബി​പി​എ​ൽ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​രോ അ​ല്ലെ​ങ്കി​ൽ ഒ​രു ല​ക്ഷം രൂ​പ​യി​ൽ താ​ഴെ വാ​ർ​ഷി​ക കു​ടും​ബ​വ​രു​മാ​നം ഉ​ള്ള​വ​രോ ആ​യി​രി​ക്ക​ണം. ഫോ​ൺ: 0471230 7733, 8547005050.