അ​ഭി​ഭാ​ഷ​ക​ന് പോ​ലീ​സ് മ​ർ​ദനം: ബാ​ർ അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ക​ട​നം ന​ട​ത്തി
Friday, May 27, 2022 11:03 PM IST
ആ​റ്റി​ങ്ങ​ൽ: അ​ഭി​ഭാ​ഷ​ക​നെ പോ​ലീ​സ് മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ആ​റ്റി​ങ്ങ​ൽ ബാ​ർ അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ക​ട​നം ന​ട​ത്തി. പ്ര​തി​ഷേ​ധ പ്ര​ക​ട​നം ആ​റ്റി​ങ്ങ​ൽ ബാ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് രാ​ജ്മോ​ഹ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ഴി​ഞ്ഞ ദി​വ​സം മി​ഥു​ൻ മ​ധു​സൂ​ദ​ന​ൻ എ​ന്ന അ​ഭി​ഷ​ക​നാ​ണ് ആ​റ്റി​ങ്ങ​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വ​ച്ചു മ​ർ​ദ​ന​മേ​റ്റ​ത്. തു​ട​ർ​ന്ന് അ​ധി​കൃ​ത​ർ ന​ട​ത്തി​യ ച​ർ​ച്ച​ക്കൊ​ടു​വി​ൽ ആ​രോ​പ​ണ വി​ധേ​യ​രാ​യ പോ​ലീ​സു​കാ​രെ ചു​മ​ത​ല​യി​ൽ നി​ന്ന് മാ​റ്റി.

എ​ന്നാ​ൽ ഈ ​ന​ട​പ​ടി​യി​ൽ എ​തി​ർ​പ്പ് പ്ര​ക​ടി​പ്പി​ച്ചു കൊ​ണ്ടാ​ണ് ഇ​ന്ന​ലെ ആ​റ്റി​ങ്ങ​ലി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം സം​ഘ​ടി​പ്പി​ച്ച​ത്. പോ​ലീ​സു​കാ​ർ​ക്കെ​തി​രെ തി​ങ്ക​ളാ​ഴ്ച​യ്ക്കു​ള്ളി​ൽ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ സ്റ്റേ​ഷ​ന് മു​ന്നി​ൽ സ​മ​രം ചെ​യ്യു​മെ​ന്നും അ​ഭി​ഭാ​ഷ​ക​ർ അ​റി​യി​ച്ചു.​ആ​റ്റി​ങ്ങ​ൽ ബാ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എ.​ആ​ർ. രാ​ജ്മോ​ഹ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ലി​ഷ രാ​ജ്, സെ​ക്ര​ട്ട​റി അ​ഡ്വ. ഷി​ഹാ​ബു​ദീ​ൻ കു​റി​യേ​ട​ത്ത്, ട്ര​ഷ​റ​ർ അ​ഡ്വ.​വി.​എ​ൽ. ദി​ലീ​പ് , നാ​വാ​യി​ക്കു​ളം ശ്രീ​കു​മാ​ർ​മം​ഗ​ലാ​പു​രം എ.​ഷി​ബു , അ​ഡ്വ. ഷി​ബു, അ​ഡ്വ .പെ​രു​മാ​തു​റ നി​സാ​ർ എ​ന്നി​വ​ർ പ്ര​തി​ഷേ​ധ നേ​തൃ​ത്വം ന​ൽ​കി .