"ഞ​ങ്ങ​ളും കൃ​ഷി​യി​ലേ​ക്ക്': വാ​ട്സ് ആ​പ്പ് ഗ്രൂ​പ്പ് രൂ​പീ​ക​രി​ച്ചു
Friday, May 27, 2022 12:16 AM IST
നെ​ടു​മ​ങ്ങാ​ട് : സം​സ്ഥാ​ന കൃ​ഷി​വ​കു​പ്പി​ന്‍റെ ഞ​ങ്ങ​ളും കൃ​ഷി​യി​ലേ​ക്ക് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ആ​നാ​ട് കൃ​ഷി​ഭ​വ​നി​ലെ വ​നി​താ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 250അം​ഗ​ങ്ങ​ളെ ഉ​ള്‍​പ്പെ​ടു​ത്തി നാ​ല് വാ​ട്സ് ആ​പ്പ് ഗ്രൂ​പ്പു​ക​ള്‍ രൂ​പീ​ക​രി​ച്ചു.

ഗ്രൂ​പ്പ് അം​ഗ​ങ്ങ​ള്‍ കൃ​ഷി​ഭ​വ​ന്‍ മു​റ്റ​ത്ത് കൃ​ഷി ഡെ​സ്ക്കൊ​രു​ക്കി. പ​ച്ച​ക്ക​റി​ തൈ​ക​ള്‍, വ​ളം, വി​ത്തു​ക​ള്‍ എ​ന്നി​വ വി​ത​ര​ണം ചെ​യ്തു. വാ​ര്‍​ഡ് അം​ഗം അ​ജ​യ​കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ശൈ​ല​ജ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് അം​ഗം ശ്രീ​കു​മാ​ര്‍, വാ​ര്‍​ഡ് അം​ഗം ഗോ​പാ​ല​കൃ​ഷ്ണ​ന്‍, കാ​ര്‍​ഷി​ക വി​ക​സ​ന സ​മി​തി അം​ഗ​ങ്ങ​ളാ​യ സു​നി​ല്‍ രാ​ജ്, ഹു​മ​യൂ​ണ്‍ ക​ബീ​ര്‍, മൂ​ഴി രാ​ജേ​ന്ദ്ര​ന്‍, ശ​ശി​ധ​ര​ന്‍ നാ​യ​ര്‍, ഗോ​പ​കു​മാ​ര്‍, കേ​ര സ​മി​തി സെ​ക്ര​ട്ട​റി എം. ​ജ​യ​ച​ന്ദ്ര​ന്‍ നാ​യ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.