കാ​രു​ണ്യ ഭ​വ​ന​ങ്ങ​ളി​ൽ ആ​തു​ര​സേ​വ​ന​ങ്ങ​ളു​മാ​യി മാ​തൃ പി​തൃ​വേ​ദി
Wednesday, May 25, 2022 11:02 PM IST
തി​രു​വ​ന​ന്ത​പു​രം: കാ​രു​ണ്യ ഭ​വ​ന​ങ്ങ​ളി​ൽ നേ​രി​ട്ട് ചി​കി​ത്സ സൗ​ക​ര്യ​മെ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ പോ​ങ്ങും​മൂ​ട് സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ മാ​തൃ -പി​തൃ​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന മെ​ഡി​ക്ക​ൽ ക്യാ​മ്പി​ന് പോ​ത്ത​ൻ​കോ​ട് ക​രു​ണാ​ല​യ​ത്തി​ൽ തു​ട​ക്ക​മാ​യി. കാ​രു​ണ്യ ഭ​വ​ന​ങ്ങ​ളി​ലെ രോ​ഗി​ക​ളു​മാ​യി ആ​ശു​പ​ത്രി​യി​ൽ ഡോ​ക്ട​റെ കാ​ണാ​നും മ​രു​ന്നു വാ​ങ്ങാ​നു​മാ​യി വ​ള​രെ​യ​ധി​കം സ​മ​യം ന​ഷ്ട​പ്പെ​ടു​ന്ന​ത് ഒ​ഴി​വാ​ക്കു​ക എ​ന്ന​താ​യി​രു​ന്നു പ​രി​പാ​ടി​യു​ടെ മു​ഖ്യ ല​ക്ഷ്യം. ക​രു​ണാ​ല​യ​ത്തി​ലെ 100 ഓ​ളം രോ​ഗി​ക​ളെ ജ​ന​റ​ൽ മെ​ഡി​സി​ൻ, ഗൈ​ന​ക്കോ​ള​ജി, നേ​ത്ര ചി​കി​ത്സ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽ പ​രി​ശോ​ധി​ച്ച് സൗ​ജ​ന്യ​മാ​യി മ​രു​ന്നു​ക​ൾ ന​ൽ​കി.
തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ മ​റ്റു കാ​രു​ണ്യ ഭ​വ​ന​ങ്ങ​ളി​ലും നേ​രി​ട്ടെ​ത്തി രോ​ഗി​ക​ളെ പ​രി​ശോ​ധി​ച്ച് മ​രു​ന്നു​ക​ൾ ന​ൽ​കി രോ​ഗി​ക​ളെ​യും ന​ട​ത്തി​പ്പു​കാ​രെ​യും സ​ഹാ​യി​ക്കു​ന്ന​തി​ന് ഇ​ട​വ​ക​യി​ലെ ഡോ​ക്ട​ർ​മാ​രു​ടെ​യും ന​ഴ്സു​മാ​രു​ടെ​യും സേ​വ​നം തു​ട​ർ​ന്നും ല​ഭ്യ​മാ​ക്കും എ​ന്നും വി​കാ​രി ഫാ. ​മോ​ബ​ൻ ചൂ​ര​വ​ടി പ​റ​ഞ്ഞു .
ഡോ.​സു​രേ​ഷ്, ഡോ.​വ​ത്സ, ഡോ.​ശി​ല്പ സു​രേ​ഷ്, മ​ഞ്ജു ജോ​ർ​ജ്, സോ​ണി​യ ജി​നോ​ദ്, ജോ​ജി പാ​ല​ക്കു​ഴി എ​ന്നി​വ​ർ മെ​ഡി​ക്ക​ൽ ക്യാ​മ്പ് ന​യി​ച്ചു. പ​രി​പാ​ടി​ക്ക് മാ​തൃ -പി​തൃ​വേ​ദി ഭാ​ര​ഭാ​ഹി​ക​ൾ നേ​തൃ​ത്വം ന​ൽ​കി.