ക​ഴ​ക്കൂ​ട്ടം സൈ​നി​ക സ്കൂ​ൾ ന​ട​ത്തി​പ്പ്: പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​വു​മാ​യി സ​ർ​ക്കാ​ർ ക​രാ​ർ ഒ​പ്പു​വ​യ്ക്കും
Wednesday, May 25, 2022 11:01 PM IST
തി​രു​വ​ന​ന്ത​പ​രം: സം​സ്ഥാ​ന​ത്തെ ഏ​ക സൈ​നി​ക സ്കൂ​ളാ​യ ക​ഴ​ക്കൂ​ട്ടം സൈ​നി​ക സ്കൂ​ളി​ന്‍റെ പ്ര​തി​സ​ന്ധി​ക്കു പ​രി​ഹാ​ര​മാ​ർ​ഗ​മാ​യി. സ്കൂ​ൾ ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​വു​മാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ ക​രാ​ർ ഒ​പ്പു​വ​യ്ക്കും. ഇ​തി​നാ​യി പൊ​തു​വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി​യെ ചു​മ​ത​ല​പ്പെ​ടു​ത്താ​ൻ മ​ന്ത്രി​സ​ഭാ​യോ​ഗം തീ​രു​മാ​നി​ച്ചു.
സൈ​നി​ക സ്കൂ​ളി​ലെ അ​ധ്യാ​പ​ക​രു​ൾ​പ്പ​ടെ​യു​ള്ള ജീ​വ​ന​ക്കാ​രു​ടെ ശ​ന്പ​ളം, പെ​ൻ​ഷ​ൻ ബാ​ധ്യ​ത സം​സ്ഥാ​ന സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്കു​മെ​ന്ന​താ​ണു ക​രാ​റി​ലെ പ്ര​ധാ​ന വ്യ​വ​സ്ഥ. പ​ട്ടി​ക വി​ഭാ​ഗ​ത്തി​ലു​ള്ള കു​ട്ടി​ക​ളു​ടെ സ്കോ​ള​ർ​ഷി​പ്പ് തു​ക കാ​ലോ​ചി​ത​മാ​യി പ​രി​ഷ്ക്ക​രി​ക്കാ​നും വ്യ​വ​സ്ഥ​യു​ണ്ടാ​വും. സൈ​നി​ക സ്കൂ​ളി​ന്‍റെ ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​വു​മാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ ക​രാ​റി​ൽ ഒ​പ്പു വ​യ്ക്ക​ണ​മെ​ന്ന​ത് ഏ​റെ​ക്കാ​ല​മാ​യു​ള്ള ആ​വ​ശ്യ​മാ​യി​രു​ന്നു. ജീ​വ​ന​ക്കാ​രു​ടെ ശ​ന്പ​ളം സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ വ​ഹി​ക്ക​ണ​മെ​ന്ന വ്യ​വ​സ്ഥ​യി​ലാ​യി​രു​ന്നു സൈ​നി​ക് സ്കൂ​ളു​ക​ൾ സ്ഥാ​പി​ച്ച​ത്. അ​ടു​ത്ത കാ​ലം വ​രെ ഫീ​സി​ന​ത്തി​ൽ ല​ഭി​ക്കു​ന്ന വ​രു​മാ​നം സ്കൂ​ളി​ന്‍റെ ന​ട​ത്തി​പ്പി​ന് തി​ക​യു​മാ​യി​രു​ന്നു. പു​തി​യ ശ​ന്പ​ള പ​രി​ഷ്ക​ര​ണ​ത്തി​നൊ​പ്പം വി​ര​മി​ക്കു​ന്ന​വ​ർ​ക്കു​ള്ള പെ​ൻ​ഷ​ൻ കൂ​ടി ന​ൽ​കേ​ണ്ടി വ​ന്ന​തോ​ടെ സ്കൂ​ൾ പ്ര​തി​സ​ന്ധി നേ​രി​ടാ​ൻ തു​ട​ങ്ങി. സം​സ്ഥാ​ന സ​ർ​ക്കാ​ർ ഇ​ട​യ്ക്കി​ടെ ന​ൽ​കു​ന്ന ഗ്രാ​ൻ​ഡി​നെ ആ​ശ്ര​യി​ച്ചാ​ണ് സ്ക്കൂ​ൾ പ്ര​വ​ർ​ത്തി​ച്ചു വ​ന്ന​ത്.
ശ​ന്പ​ളം മു​ട​ങ്ങി​യ​തോ​ടെ ഈ ​വ​ർ​ഷം തു​ട​ക്ക​ത്തി​ൽ അ​ധ്യാ​പ​ക​ർ സ്ക്കൂ​ളി​ന്‍റെ മു​ന്നി​ൽ സ​മ​രം ചെ​യ്തി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ്കൂ​ളി​ന്‍റെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ കേ​ന്ദ്ര​വു​മാ​യി ക​രാ​റി​ൽ ഏ​ർ​പ്പെ​ട​ണ​മെ​ന്ന് ആ​വ​ശ്യം ശ​ക്ത​മാ​യ​ത്.