ഡെ​സ്റ്റി​നേ​ഷ​ൻ ച​ല​ഞ്ച് ഉ​ട​ൻ പ്ര​ഖ്യാ​പി​ക്കും: മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ്
Wednesday, May 25, 2022 11:01 PM IST
തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ചേ​ർ​ന്ന് ടൂ​റി​സം വ​കു​പ്പ് ന​ട​പ്പി​ലാ​ക്കു​ന്ന ഡെ​സ്റ്റി​നേ​ഷ​ൻ ച​ല​ഞ്ച് പ​ദ്ധ​തി ഉ​ട​ൻ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് ടൂ​റി​സം മ​ന്ത്രി പി.​എ മു​ഹ​മ്മ​ദ് റി​യാ​സ്. ഇ​ത് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നേ​ട്ട​മാ​കും.
ഓ​രോ പ്ര​ദേ​ശ​ത്തും ടൂ​റി​സ​ത്തി​നു സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ൾ ക​ണ്ടെ​ത്തു​ക​യും അ​വ​യു​ടെ പ​രി​പാ​ല​നം ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്യു​ന്ന​തി​നാ​യാ​ണ് പ​ദ്ധ​തി ആ​വി​ഷ്ക​രി​ക്കു​ന്ന​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ങ്ങ​ളു​ടെ പ്ര​ദേ​ശ​ത്തെ ഇ​ത്ത​രം കേ​ന്ദ്ര​ങ്ങ​ളു​ടെ ലി​സ്റ്റ് ല​ഭ്യ​മാ​ക്കാ​ൻ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഭൂ​രി​ഭാ​ഗം ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളും ഇ​ത് ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്.
നി​ല​വി​ൽ ടൂ​റി​സം മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഫ​ണ്ട് ചെ​ല​വ​ഴി​ക്കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണു​ള്ള​ത്. ഇ​തി​ൽ മാ​റ്റം വ​രു​ത്തു​ന്ന​തി​നാ​യാ​ണ് ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ചേ​ർ​ന്ന് ടൂ​റി​സം വ​കു​പ്പ് പു​തി​യ പ​ദ്ധ​തി​ക്കു തു​ട​ക്ക​മി​ടു​ന്ന​ത്. ഓ​രോ പ്ര​ദേ​ശ​ത്തെ​യും ടൂ​റി​സം വി​ക​സ​ന​ത്തി​നാ​യി അ​ത​തു ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളും ടൂ​റി​സം വ​കു​പ്പും പ്ര​ത്യേ​ക ഫ​ണ്ടു​ക​ൾ വ​ക​യി​രു​ത്തും.
ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളു​ടെ പ​രി​പാ​ല​ത്തി​നാ​യി നൂ​ത​ന പ​ദ്ധ​തി​ക​ളും വ​കു​പ്പ് ആ​വി​ഷ്ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കോ​ള​ജു​ക​ളി​ൽ ടൂ​റി​സം ക്ല​ബ്ബു​ക​ൾ രൂ​പീ​ക​രി​ക്കും. അ​ത​ത് കോ​ള​ജു​ക​ൾ സ്ഥി​തി ചെ​യ്യു​ന്ന സ്ഥ​ല​ത്തെ പ്ര​ധാ​ന ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളു​ടെ പ​രി​പാ​ല​നം ക്ല​ബ് അം​ഗ​ങ്ങ​ൾ​ക്കു ന​ൽ​കു​ന്ന പ​ദ്ധ​തി​യാ​ണ് ന​ട​പ്പി​ലാ​ക്കു​ക.
വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളു​ടെ പ​രി​പാ​ല​നം ഉ​റ​പ്പാ​ക്കേ​ണ്ട​ത് സു​പ്ര​ധാ​ന​മാ​ണെ​ന്നും അ​തി​ലേ​ക്കാ​യി യു​വ​ജ​ന​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കാ​നു​ള്ള പ​ദ്ധ​തി​യും ആ​വി​ഷ്ക​രി​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. കോ​വി​ഡി​നു ശേ​ഷം ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ ഒ​ത്തു​കൂ​ടി​യ​ത് ബേ​പ്പൂ​ർ വാ​ട്ട​ർ ഫെ​സ്റ്റി​നാ​ണ്. മൂ​ന്ന​ര​ല​ക്ഷ​ത്തോ​ളം പേ​ർ എ​ത്തി​യ ബേ​പ്പൂ​ർ വാ​ട്ട​ർ ഫെ​സ്റ്റ് വി​നോ​ദ​സ​ഞ്ചാ​ര ഭൂ​പ​ട​ത്തി​ൽ ഇ​ടം നേ​ടി​ക്ക​ഴി​ഞ്ഞ​താ​യും മ​ന്ത്രി പ​റ​ഞ്ഞു.