മീ​ഡി​യ ഫു​ട്ബോ​ൾ ലീ​ഗ്: കി​ക്കോ​ഫ് 28ന്
Wednesday, May 25, 2022 11:01 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ന്‍റെ കാ​ൽ​പ​ന്തു​ക​ളി​യി​ലെ രാ​ജ​കു​മാ​ര​ൻ ഐ.​എം. വി​ജ​യ​നു​ൾ​പ്പെ​ടെ​യു​ള്ള മു​ൻ​കാ​ല ഫു​ട്ബോ​ൾ താ​ര​ങ്ങ​ൾ വീ​ണ്ടും മ​ത്സ​ര​ത്തി​നി​റ​ങ്ങു​ന്നു.
തി​രു​വ​ന​ന്ത​പു​രം പ്ര​സ് ക്ല​ബ് സം​ഘ​ടി​പ്പി​ക്കു​ന്ന യാ​നാ ട്രോ​ഫി ഫു​ട്ബോ​ൾ മ​ത്സ​ര​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് മു​ൻ ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന ടീ​മും ഐ​പി​എ​സ് ഐ​എ​എ​സ് ഓ​ഫീ​സ​ർ​മാ​ർ അ​ട​ങ്ങു​ന്ന ടീ​മും ത​മ്മി​ൽ ച​ന്ദ്ര​ശേ​ഖ​ര​ൻ​നാ​യ​ർ സ്റ്റേ​ഡി​യ​ത്തി​ൽ പോ​രാ​ട്ട​ത്തി​നി​റ​ങ്ങു​ന്ന​ത്. 28ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് നാ​ലി​ന് ആ​രം​ഭി​ക്കു​ന്ന പ്ര​ദ​ർ​ശ​ന മ​ത്സ​ര​ത്തി​ൽ മി​ന്നും താ​ര​ങ്ങ​ളാ​യി​രു​ന്ന ഐ.​എം. വി​ജ​യ​ൻ, യു. ​ഷ​റ​ഫ​ലി, സി.​വി. പാ​പ്പ​ച്ച​ൻ, കു​രി​കേ​ശ് മാ​ത്യു, ജോ​പോ​ൾ അ​ഞ്ചേ​രി, പി.​പി. തോ​ബി​യാ​സ്, കെ.​ടി. ചാ​ക്കോ, ജി​ജു ജേ​ക്ക​ബ്, അ​പ്പു​ക്കു​ട്ട​ൻ, വി.​പി. ഷാ​ജി, ആ​സി​ഫ് സ​ഹീ​ർ, സു​രേ​ഷ് കു​മാ​ർ, എ​ബി​ൻ റോ​സ് എ​ന്നി​വ​ർ ക​ളി​ക്ക​ള​ത്തി​ലി​റ​ങ്ങും. ഐ​പി​എ​സ്, ഐ​എ​എ​സ് നി​ര​യി​ൽ ഡി​ജി​പി അ​നി​ൽ​കാ​ന്ത് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രും യു​വ ഐ​എ​എ​സ്, ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രും കാ​ൽ​പ​ന്തു​ക​ളി​യു​ടെ പോ​രാ​ട്ട​വീ​ര്യം ഫു​ട്ബോ​ൾ പ്രേ​മി​ക​ൾ​ക്ക് സ​മ്മാ​നി​ക്കും.
മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി ന​ട​ത്തു​ന്ന യാ​നാ ട്രോ​ഫി ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ കി​ക്കോ​ഫ് 28ന് ​വൈ​കു​ന്നേ​രം 3.30നു ​ന​ട​ക്കും. മാ​ധ്യ​മ​സ്ഥാ​പ​ന​ങ്ങ​ൾ നാ​ലു ഗ്രൂ​പ്പാ​യി തി​രി​ച്ചാ​ണ് മ​ത്സ​രം. ഒ​ന്നാം സ​മ്മാ​നം 20,000 രൂ​പ​യും ട്രോ​ഫി​യും ര​ണ്ടാം സ​മ്മാ​നം 10,000 രൂ​പ​യും ട്രോ​ഫി​യും മൂ​ന്നാം സ​മ്മാ​നം 5,000 രൂ​പ​യും ട്രോ​ഫി​യു​മാ​ണ്.