ക​ഞ്ചാ​വ് വി​ൽ​പ്പ​ന​ക്കാ​ര​നെ പി​ടി​കൂ​ടു​ന്ന​തി​നി​ടെ ആ​ക്ര​മ​ണം: നാ​ല് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രി​ക്ക്
Tuesday, May 24, 2022 11:44 PM IST
നെ​ടു​മ​ങ്ങാ​ട്: ക​ഞ്ചാ​വ് വി​ൽ​പ്പ​ന​ക്കാ​ര​നെ പി​ടി​കൂ​ടു​ന്ന​തി​നി​ടെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ നാ​ല് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രി​ക്ക്. ഇ​ന്ന​ലെ രാ​ത്രി എ​ട്ടി​ന് കു​ള​പ്പ​ട വി​ല്ലേ​ജ് ഓ​ഫീ​സി​ന് സ​മീ​പ​ത്തു​വ​ച്ചു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ നെ​ടു​മ​ങ്ങാ​ട് എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ സ്വ​രൂ​പ് , സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ ഷ​ജീ​ർ , ന​ജീ​മു​ദീ​ൻ, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ അ​നി​ൽ കു​മാ​ർ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. കു​ള​പ്പ​ട സ്വ​ദേ​ശി സു​ബീ​ഷാ​ണ് ആ​ക്ര​മി​ച്ച​തെ​ന്ന് എ​ക്സൈ​സ് പ​റ​ഞ്ഞു. പ​രി​ക്കേ​റ്റ​വ​ർ ആ​ര്യ​നാ​ട് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. സു​ബീ​ഷ് കൈ​യി​ൽ ക​രു​തി​യി​രു​ന്ന ക​ന്പി​കൊ​ണ്ട് ആ​ക്ര​മ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന്പ​രി​ക്കേ​റ്റ​വ​ർ പ​റ​ഞ്ഞു.