നി​രാ​ഹാ​ര​സ​മ​രം ന​ട​ത്തി​യ ബി​ജെ​പി കൗ​ണ്‍​സി​ല​ര്‍​മാ​രെ അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കി
Tuesday, May 24, 2022 11:44 PM IST
ആ​റ്റി​ങ്ങ​ല്‍: ബി​ജെ​പി കൗ​ണ്‍​സി​ല​ര്‍​മാ​രു​ടെ വാ​ര്‍​ഡു​ക​ളി​ല്‍ തെ​രു​വ് വി​ള​ക്കു​ക​ള്‍ മാ​റ്റി​സ്ഥാ​പി​ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ന​ഗ​ര​സ​ഭാ​ക​വാ​ട​ത്തി​ല്‍ നി​രാ​ഹാ​ര​സ​മ​രം ന​ട​ത്തി​യ ബി​ജെ​പി കൗ​ണ്‍​സി​ല​ര്‍​മാ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് ആ​ശു​പ​ത്രി​യി​ലാ​ക്കി. കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ എ​സ്.​സ​ന്തോ​ഷ്, ജീ​വ​ന്‍​ലാ​ല്‍ എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ന്ന​ലെ രാ​ത്രി 9.30 ഓ​ടെ ന​ഗ​ര​സ​ഭ​യി​ലെ​ത്തി​യ പോ​ലീ​സ് ഇ​രു​വ​രെ​യും അ​റ​സ്റ്റ് ചെ​യ്ത് വ​ലി​യ​കു​ന്ന് താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലേ​യ്ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. ആ​രോ​ഗ്യ​നി​ല മോ​ശ​മാ​യ​തി​നെ​ത്തു​ട​ര്‍​ന്ന് ജീ​വ​ന്‍​ലാ​ലി​നെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​കോ​ള​ജാ​ശു​പ​ത്രി​യി​ലേ​യ്ക്ക് മാ​റ്റി.തി​ങ്ക​ളാ​ഴ്ച രാ​വി​ലെ മു​ത​ലാ​ണ് കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ നി​രാ​ഹാ​ര​സ​മ​രം തു​ട​ങ്ങി​യ​ത്. ഓ​ഫീ​സി​ല്‍ മാ​ര്‍​ഗ​ത​ട​സ​മു​ണ്ടാ​ക്കു​ന്നു​വെ​ന്ന് കാ​ട്ടി ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ ഇ​ന്ന​ലെ ഇ​രു​വ​ര്‍​ക്കു​മെ​തി​രെ പ​രാ​തി ന​ൽ​കി​യി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ഇ​തി​ന്‍റെ​യ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​റ​സ്റ്റെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.