ലൈ​ഫ്മി​ഷ​ൻ പ​ദ്ധ​തി​യി​ൽ ക്ര​മ​ക്കേ​ടെ​ന്ന് പ​രാ​തി
Tuesday, May 24, 2022 11:44 PM IST
പൂ​വാ​ർ: ക​രും​കു​ളം പ​ഞ്ചാ​യ​ത്തി​ൽ ലൈ​ഫ്മി​ഷ​ൻ പ​ദ്ധ​തി പ്ര​കാ​രം വീ​ടു​ക​ൾ ന​ൽ​കി​യ​തി​ൽ വ്യാ​പ​ക​മാ​യ ക്ര​മ​ക്കേ​ടെ​ന്ന് ആ​ക്ഷേ​പം. ഇ​തു സം​ബ​ന്ധി​ച്ച് സ്വ​രാ​ജ് ഇ​ന്ത്യാ പാ​ർ​ട്ടി അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കി.
പ​രാ​തി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ന​ട​ത്തി​യ പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ​ത്തി​ൽ ഒ​രു വാ​ർ​ഡി​ൽ ഏ​ഴു പേ​ർ മാ​ത്ര​മാ​ണ് ച​ട്ട​പ്ര​കാ​രം വീ​ട് നി​ർ​മി​ച്ച് പ​ണം കൈ​പ്പ​റ്റി​യ​ത്. ഇ​വി​ടെ 17 ഓ​ളം ഗു​ണ​ഭോ​ക്താ​ക്ക​ൾ വീ​ടു​ക​ൾ നി​ർ​മി​ക്കാ​തെ പ​ണം കൈ​പ്പ​റ്റി​യ​താ​യി തെ​ളി​ഞ്ഞി​രു​ന്നു.
ഭൂ​മി​യി​ല്ലാ​ത്ത പ​ല​രും വ്യാ​ജ​രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കി​യും, സ്ഥ​ല​ത്ത് സ്ഥി​ര​താ​മ​സ​ക്കാ​ര​ല്ലാ​ത്ത പ​ല​രു​ടെ​യും പേ​രി​ൽ ലോ​ൺ അ​നു​വ​ദി​പ്പി​ച്ച് പ​ണം കൈ​പ്പ​റ്റു​ക​യും ചെ​യ്ത​താ​യി പ​രാ​തി​യു​ണ്ടാ​യി​രു​ന്നു.
​ലൈ​ഫ്മി​ഷ​ൻ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി മൂ​ന്ന് ല​ക്ഷ​ത്തോ​ളം രൂ​പ കൈ​പ്പ​റ്റി​യ ഗു​ണ​ഭോ​ക്താ​വ് ഈ ​സ്ഥ​ല​ത്ത് സ്ഥി​ര​താ​മ​സ​ക്കാ​ര​ന​ല്ലെ​ന്നും മ​റ്റൊ​രാ​ളു​ടെ പേ​രി​ലു​ള്ള വ​സ്തു​വി​ലാ​ണ് ഇ​യാ​ൾ​ക്ക് വീ​ട് അ​നു​വ​ദി​ച്ച​തെ​ന്നും അ​ന്വേ​ഷ​ക​ർ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.
ഇ​ട​തു​മു​ന്ന​ണി ഭ​രി​ക്കു​ന്ന ക​രും​കു​ളം പ​ഞ്ചാ​യ​ത്തി​ൽ, ലൈ​ഫ്മി​ഷ​ൻ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ക​രും​കു​ളം വി​ല്ലേ​ജി​ൽ 134 /87 റീ ​സ​ർ​വേ ന​മ്പ​ർ പ്ര​കാ​ര​മു​ള്ള വ​സ്തു​വി​ൽ ന​ട​ക്കു​ന്ന ഭ​വ​ന നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​റു​ത്തി​വ​ക്കാ​നും ഉ​ത്ത​ര​വാ​യി​ട്ടു​ണ്ട്.
വ​ർ​ഷ​ങ്ങ​ളാ​യി ന​ട​ന്നു വ​രു​ന്ന ക​രും​കു​ളം പ​ഞ്ചാ​യ​ത്തി​ലെ ലൈ​ഫ്മി​ഷ​ൻ അ​ഴി​മ​തി​യെ​ക്കു​റി​ച്ച് സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും,ഔ​ദ്യോ​ഗി​ക ത​ല​ങ്ങ​ളി​ൽ അ​ഴി​മ​തി ന​ട​ത്തി വ​രു​ന്ന​വ​ർ​ക്കെ​തി​രെ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി നി​യ​മ​പ​ര​മാ​യ ശി​ക്ഷ​ണ ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ള​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി​ക്കും സെ​ക്ര​ട്ട​റി​ക്കും സ്വ​രാ​ജ് ഇ​ന്ത്യാ​പാ​ർ​ട്ടി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഗ്ലേ​വി​യ​സ് ടി.​അ​ല​ക്സാ​ണ്ട​ർ ന​ൽ​കി​യ പ​രാ​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.