പാ​ലോ​ട് ബൊ​ട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ​നി​ൻ ക​ണ്ടെ​ത്തി​യ പുതിയ വൃ​ക്ഷ​ം"ബു​ക്ക​നാ​നി​യ ഏ​ബ്ര​ഹാ​മി​യാ​ന'
Tuesday, May 24, 2022 11:32 PM IST
പാ​ലോ​ട് : ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു ട്രോ​പ്പി​ക്ക​ൽ ബൊ​ട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ​ൻ ആ​ൻ​ഡ് റി​സ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് സ്ഥാ​പ​ക ഡ​യാ​ക്ട​ർ പ്ര​ഫ.​എ.​ഏ​ബ്ര​ഹാ​മി​ന്‍റെ 108 -ാം ജ​ന്മ​വാ​ർ​ഷി​ക ആ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്മ​ര​ണാ​ർ​ഥം പു​തു​താ​യി ക​ണ്ടെ​ത്തി​യ വൃ​ക്ഷ​ത്തി​ന് "ബു​ക്ക​നാ​നി​യ ഏ​ബ്ര​ഹാ​മി​യാ​ന'​എ​ന്ന് നാ​മ​ക​ര​ണം ചെ​യ്തു.
"അ​ന​ക്കാ​ർ​ഡി​യെ​സി​യെ'​സ​സ്യ​കു​ടും​ബ​ത്തി​ലെ കു​ള​മാ​വ് വ​ർ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന പു​തി​യ സ​സ്യ​ത്തെ പാ​ലോ​ട് നി​ന്നാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഫി​ൻ​ല​ന്‍റി​ൽ നി​ന്നും പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര ജേ​ർ​ണ​ലാ​യ അ​ന്ന​ൽ​സ് ബൊ​ട്ടാ​ണി​സി​ഫെ​ന്നി​സി​യു​ടെ ഏ​റ്റ​വും പു​തി​യ ല​ക്ക​ത്തി​ലാ​ണ് ഈ ​ക​ണ്ടെ​ത്ത​ൽ സം​ബ​ന്ധി​ച്ച ലേ​ഖ​നം പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ള്ള​ത്. പാ​ലോ​ട് ബൊ​ട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ​നി​ലെ ഗ​വേ​ഷ​ക​രാ​യ ഡോ. ​ഇ. എ​സ്. സ​ന്തോ​ഷ്കു​മാ​ർ, എ​സ്.​എം. ഷെ​രീ​ഫ് എ​ന്നി​വ​രാ​ണ് ഇ​തി​നു​പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​ത്.​
ബു​ക്ക​നാ​നി​യ ജ​നു​സി​ൽ ലോ​ക​ത്താ​കെ 25 മു​ത​ൽ 30 വ​രെ സ്പീ​ഷി​സു​ക​ൾ മാ​ത്ര​മാ​ണ് ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. ഇ​തി​ൽ എ​ട്ടെ​ണ്ണം ഇ​ന്ത്യ​യി​ൽ കാ​ണു​ന്നു. സ​മീ​പ​കാ​ല​ത്താ​യി ഇ​തി​ന്‍റെ മ​റ്റൊ​രു വ​ക​ഭേ​ദ​ത്തെ കൂ​ടി പാ​ലോ​ട് നി​ന്നും ഗ​വേ​ഷ​ക​ർ ക​ണ്ടെ​ത്തി​യി​രു​ന്നു. "ബു​ക്ക​നാ​നി​യ ഏ​ബ്ര​ഹാ​മി​യാ​ന' എ​ന്ന പു​തി​യ സ​സ്യ​ത്തി​ന് വ​ന​ങ്ങ​ളി​ൽ സ​ർ​വ​സാ​ധാ​ര​ണ​യാ​യി കാ​ണ​പ്പെ​ടു​ന്ന മൂ​ങ്ങാ​പ്പേ​ഴ്നോ​ടും ജി​ല്ല​യി​ൽ മാ​ത്രം കാ​ണു​ന്ന മ​ല​മാ​വ് (ബു​ക്ക​നാ​നി​യ ബാ​ർ​ബ​റി )നോ​ടും ഏ​റെ സാ​മ്യ​മു​ണ്ട്.
ഇ​ല​പൊ​ഴി​ക്കു​ന്ന സ്വ​ഭാ​വ​മു​ള്ള ഈ ​വൃ​ക്ഷം സ​മു​ദ്ര​നി​ര​പ്പി​ൽ നി​ന്ന് 100 മീ​റ്റ​റി​ന് താ​ഴെ​യു​ള്ള ഇ​ല​പൊ​ഴി​ക്കും കാ​ടു​ക​ളി​ലും പു​ഴ​യോ​ര വ​ന​ങ്ങ​ളി​ലു​മാ​ണ് കാ​ണ​പ്പെ​ടു​ന്ന​ത്. പു​തി​യ വൃ​ക്ഷ​ത്തി​ന്‍റെ പ​ഴ​ങ്ങ​ളും വി​ത്തും ഭ​ക്ഷ്യ​യോ​ഗ്യ​മാ​ണ്.