തിരുവനന്തപുരം: ഐഎൻഎ ഹീറോ വക്കം ഖാദറിനെ അവഗണിക്കുന്നുവെന്നാരോപിച്ച് സെക്രട്ടേറിയറ്റ് നടയിൽ വക്കം ഖാദറിന്റെ പ്രതീകാത്മകമായി പ്രതിമ സ്ഥാപിച്ചു.
രക്തസാക്ഷികളുടെയും സ്വാതന്ത്ര സമര സേനാനികളുടേയും അഭിമാനംകാക്കാൻ സമര രംഗത്ത് ഇറങ്ങേണ്ട സാഹചര്യം സൃഷ്ടിക്കപ്പെടുന്നത് പരിതാപകരമാണെന്ന് സമര പരിപാടി ഉദ്ഘാടനം ചെയ്ത് കൊണ്ട് എം.എ.ലത്തീഫ് പറഞ്ഞു. വക്കം ഖാദർ അനുസ്മരണ വേദിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധത്തിൽ ആർട്ട്സ് കോളജ് ചരിത്ര വിഭാഗം മോധാവി പ്രഫ. എൻ.ഗോപകുമാരൻ നായർ, ഐഎൻടിയുസി നേതാക്കളായ നാസ്ഖാൻ, ഫൈസൽ, നിസാം, പഞ്ചായത്ത് അംഗങ്ങളായ അജയരാജ്, ചന്ത്, ജോസ് നിക്കോളാസ്, അൻസർ ഇളന്പ ഉണ്ണികൃഷ്ണൻ, മഞ്ജു പ്രദീപ്, വിപിൻ ജോസ്, സഞ്ജു, എം.എസ്.ബിനു, ഷജിൻ മാടൻ വിള, മോനീഷ്, ശരത് ശൈലേശ്വരൻ, മൈക്കിൾ ശരത് നെയ്യാറ്റിൻകര തുടങ്ങിയവർ പങ്കെടുത്തു.