സാ​മൂ​ഹ്യ​നീ​തി വ​കു​പ്പ് പ്ര​ത്യേ​ക കാ​മ്പ​യി​ന്‍ ആ​രം​ഭി​ച്ചു
Monday, May 23, 2022 11:58 PM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ലെ അ​ര്‍​ഹ​രാ​യ എ​ല്ലാ ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കും കേ​ന്ദ്രീ​കൃ​ത യു​ഡി​ഐ​ഡി കാ​ര്‍​ഡ് ല​ഭ്യ​മാ​ക്കു​ന്ന​തി​ന് സാ​മൂ​ഹ്യ നീ​തി വ​കു​പ്പ് പ്ര​ത്യേ​ക കാ​മ്പ​യി​ന്‍ ആ​രം​ഭി​ച്ചു.
40 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ല്‍ ഭി​ന്ന​ശേ​ഷി​ത്വ​മു​ള്ള​വ​ര്‍ www.sw avlambancard.gov.inഎ​ന്ന വെ​ബ്സൈ​റ്റി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. മൊ​ബൈ​ല്‍ ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ച് സ്വ​ന്ത​മാ​യോ അ​ക്ഷ​യ കേ​ന്ദ്രം അ​ല്ലെ​ങ്കി​ല്‍ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​നം വ​ഴി​യോ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം. ഒ​പ്പ്,വി​ര​ല​ട​യാ​ളം, മൊ​ബൈ​ല്‍ ന​മ്പ​ര്‍, ഫോ​ട്ടോ, ആ​ധാ​ര്‍,റേ​ഷ​ന്‍ കാ​ര്‍​ഡ്, വോ​ട്ട​ര്‍ ഐ​ഡി,ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സ്,പാ​സ്പോ​ര്‍​ട്ട് എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്ക​ണം. നി​ല​വി​ല്‍ മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡ് സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ള്ള​വ​ര്‍ അ​പേ​ക്ഷ​യോ​ടൊ​പ്പം അ​തു​കൂ​ടി അ​പ്ലോ​ഡ് ചെ​യ്യ​ണം. സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഇ​ല്ലാ​ത്ത​വ​ര്‍​ക്കും പു​തു​ക്കേ​ണ്ട​വ​ര്‍​ക്കും അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കാം.