ന​വീ​ക​രി​ച്ച എ​ൽ​പി സ്കൂ​ൾ കെ​ട്ടി​ട​ത്തി​ന്‍റെ സീ​ലിം​ഗ് പൊ​ളി​ഞ്ഞു വീ​ണു
Monday, May 23, 2022 11:58 PM IST
കാ​ട്ടാ​ക്ക​ട: സ്കൂ​ൾ തു​റ​ക്കാ​ൻ ദി​വ​സ​ങ്ങ​ൾ ബാ​ക്കി നി​ൽ​ക്കെ കെ​ട്ടി​ട​ത്തി​ന്‍റെ സീ​ലിം​ഗ് പൊ​ളി​ഞ്ഞു വീ​ണു. പൂ​വ​ച്ച​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കോ​വി​ൽ വി​ള വാ​ർ​ഡി​ലെ കു​ഴ​ക്കാ​ട് എ​ൽ​പി സ്കൂ​ളി​ന്‍റെ സീ​ലിം​ഗാ​ണ് ത​ക​ർ​ന്ന​ത്. ഇ​തേ തു​ട​ർ​ന്ന് നി​ർ​മാ​ണ​ത്തി​ൽ അ​ഴി​മ​തി ആ​രോ​പ​ണ​വു​മാ​യി പ്ര​തി​പ​ക്ഷം രം​ഗ​ത്തെ​ത്തി.
ക​ഴി​ഞ്ഞ ഭ​ര​ണ​സ​മി​തി​യാ​ണ് കോ​വി​ൽ​വി​ള വാ​ർ​ഡി​ലെ കു​ഴ​ക്കാ​ട് എ​ൽ​പി സ്കൂ​ൾ ന​വീ​ക​ര​ണ​ത്തി​നാ​യി എ​ട്ടു​ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച​ത്. മൂ​ന്നു ക്ലാ​സ് മു​റി​ക​ൾ ഉ​ള്ള കെ​ട്ടി​ട​ത്തി​ന് മേ​ൽ​ക്കൂ​ര, സീ​ലിം​ഗ്, പെ​യി​ന്‍റിം​ഗ് എ​ന്നി​വ​യ്ക്കാ​യാ​ണ് തു​ക അ​നു​വ​ദി​ച്ച​ത്. പു​തി​യ ഭ​ര​ണ സ​മി​തി അ​ധി​കാ​ര​ത്തി​ൽ ക​യ​റി​യ ശേ​ഷ​മാ​ണ് ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കി പ​ണി പൂ​ർ​ത്തീ​ക​രി​ച്ച​ത്.
ഓ​ടി​ട്ടി​രു​ന്ന കെ​ട്ടി​ടം പൊ​ളി​ച്ചു നീ​ക്കി ഷീ​റ്റി​ടാ​നും കെ​ട്ടി​ടം പെ​യി​ന്‍റിം​ഗ് ന​ട​ത്തു​ന്ന​തി​നു​മാ​യി​രു​ന്നു ക​രാ​ർ. എ​ന്നാ​ൽ പ​ഴ​യ ത​ടി​യും ക​ഴു​ക്കോ​ലും പ​ട്ടി​യ​ലും നി​ല​നി​റു​ത്തി നി​ല​വാ​രം കു​റ​ഞ്ഞ ഷീ​റ്റാ​ണ് മേ​ഞ്ഞി​രി​ക്കു​ന്ന​തെ​ന്നാ​ണ് ആ​രോ​പ​ണം.
ര​ണ്ടു ല​ക്ഷം രൂ​പ​യു​ടെ പ​ണി​പോ​ലും ന​ട​ത്താ​തെ ത​ട്ടി​ക്കൂ​ട്ട് പ​ണി ന​ട​ത്തി എ​ട്ടു ല​ക്ഷം രൂ​പ സ​ർ​ക്കാ​ർ ഖ​ജ​നാ​വി​ന് ന​ഷ്ടം വ​രു​ത്തി​യി​രി​ക്കു​ക​യാ​ണെ​ന്നാ​ണ് പ്ര​തി​പ​ക്ഷം ആ​രോ​പി​ക്കു​ന്ന​ത്. ഇ​തി​നു ഉ​ത്ത​ര​വാ​ദി​ക​ളാ​യ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, സെ​ക്ര​ട്ട​റി എ​ന്നി​വ​ർ​ക്കെ​തി​രേ ന​ട​പ​ടി വേ​ണ​മെ​ന്നും പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ടു​ന്നു.