വി​ഴി​ഞ്ഞ​ത്ത് ‘അടിഞ്ഞ’ ബ്ര​ഹ്മേ​ശ്വ​ര​യ്ക്കു ശാ​പ​മോ​ക്ഷം; ടഗ്ഗ് ക​ണ്ടം ചെ​യ്തു തു​ട​ങ്ങി
Monday, May 23, 2022 11:57 PM IST
വി​ഴി​ഞ്ഞം: വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തെ​ത്തി അ​ധി​കൃ​ത​ർ​ക്കു വി​ന​യാ​യി മാ​റി ക​ട​ലി​ൽ താ​ഴ്ന്ന മും​ബൈ ട​ഗ് ബ്ര​ഹ്മേ​ശ്വ​ര​യെ ഏ​റെ വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പി​നു ശേ​ഷം ക​ണ്ടം ചെ​യ്തു തു​ട​ങ്ങി. തു​റ​മു​ഖ​ത്തി​ന്‍റെ പു​തി​യ വാ​ർ​ഫി​നു സ​മീ​പം മ​ണ​ലി​ൽ ഉ​റ​ച്ചു കി​ട​ക്കു​ന്ന ട​ഗി​നെ എ​ല്ലാ​വി​ധ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളും ഒ​രു​ക്കി​യ ശേ​ഷ​മാ​ണ് പൊ​ളി​ച്ചു നീ​ക്കി തു​ട​ങ്ങി​യി​രി​ക്കു​ന്ന​ത്.

ഗു​ജ​റാ​ത്തി​ൽ നി​ന്നു​ള്ള കോ​ഡി​യ​ർ എ​ന്ന ക​മ്പ​നി​യാ​ണ് പൊ​ളി​ക്കാ​ൻ ലേ​ലം പി​ടി​ച്ച​ത്. 51 ല​ക്ഷം രൂ​പ​യാ​ണ് ലേ​ല​ത്തു​ക. ഇ​തു​വ​രെ 2000ൽ ​അ​ധി​കം ലി​റ്റ​ർ ഡീ​സ​ലാ​ണ് ട​ഗി​ന്‍റെ ഇ​ന്ധ​ന ടാ​ങ്കി​ൽ നി​ന്ന് നീ​ക്കം ചെ​യ്ത​ത്. വ​ർ​ഷ​ങ്ങ​ളാ​യി മു​ങ്ങി​ക്കി​ട​ക്കു​ന്ന​തി​നാ​ൽ നീ​ക്കം ചെ​യ്ത ഡീ​സ​ലി​ൽ ക​ട​ൽ​വെ​ള്ള​വും ക​ല​ർ​ന്നി​രു​ന്നു. ഇ​ത് സ​ർ​ക്കാ​ർ അം​ഗീ​കൃ​ത ഏ​ജ​ൻ​സി​ക്ക് കൈ​മാ​റു​മെ​ന്ന് കോ​ഡി​യ​ർ ക​മ്പ​നി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ട​ഗി​ന്‍റെ ഭാ​ഗ​ങ്ങ​ൾ നീ​ക്കം ചെ​യ്യാ​നാ​യി വി​ഞ്ച് എ​ത്തി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പൊ​ല്യൂ​ഷ​ൻ ക​ൺ​ട്രോ​ൾ ബോ​ർ​ഡ് അ​ട​ക്ക​മു​ള്ള സു​ര​ക്ഷാ ഏ​ജ​ൻ​സി​ക​ളി​ൽ നി​ന്ന് എ​ൻ​ഒ​സി വാ​ങ്ങി​യ ശേ​ഷ​മാ​ണ് ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​ത്.

ക​രി​ങ്ക​ല്ല് ലോ​ഡ് മാ​ലി​യി​ൽ എ​ത്തി​ച്ചു മ​ട​ങ്ങു​ന്ന​തി​നി​ട​യി​ൽ സാ​ങ്കേ​തി​ക ത​ക​രാ​ർ മൂ​ലം 2015ൽ ​ആ​ണ് ട​ഗി​നെ സ​ഹാ​യം തേ​ടി വി​ഴി​ഞ്ഞ​ത്ത് അ​ടു​പ്പി​ച്ച​ത്. ജീ​വ​ന​ക്കാ​ർ​ക്കു ന​ൽ​കേ​ണ്ട ശ​മ്പ​ളം ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ൽ ഉ​ട​മ​സ്ഥ​ർ തി​രി​ഞ്ഞു നോ​ക്കാ​തെ വ​ന്ന് നി​യ​മ​ക്കു​രു​ക്കി​ൽ​പ്പെ​ട്ട കൂ​റ്റ​ൻ ട​ഗ് 2018ൽ ​ക​ട​ലി​ൽ മു​ങ്ങു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ക​ര​യ്ക്കു ക​യ​റ്റാ​ൻ ഖ​ലാ​സി​ക​ൾ ഉ​ൾ​പ്പെ​ടെ ന​ട​ത്തി​യ പ​ല ശ്ര​മ​ങ്ങ​ളും പ​രാ​ജ​യ​മ​ട​ഞ്ഞു. ഒ​ടു​വി​ൽ കോ​ട​തി​യു​ടെ അ​നു​മ​തി​യോ​ടെ ലേ​ലം ചെ​യ്തു വി​ൽ​ക്കാ​ൻ അ​ധി​കൃ​ത​ർ ന​ട​ത്തി​യ തീ​രു​മാ​ന​വും ഫ​ലം ക​ണ്ടി​ല്ല. ഇ​തോ​ടെ കോ​സ്റ്റ് ഗാ​ർ​ഡി​ന്‍റെ ബെ​ർ​ത്ത് നി​ർ​മാ​ണ​ത്തി​നു വേ​ണ്ടി​യു​ള്ള പൈ​ലിം​ഗ് വ​രെ നി​ർ​ത്തി​വ​യ്ക്കേ​ണ്ടി വ​ന്നു. നീ​ണ്ട ഏ​ഴു വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ലാ​ണ് തു​റ​മു​ഖ​ത്തി​നു ശാ​പ​മാ​യി മാ​റി​യ ട​ഗ്ഗി​നെ ക​ഷ​ണ​ങ്ങ​ളാ​ക്കി ക​ര​ക്ക് ക​യ​റ്റാ​നു​ള്ള തീ​രു​മാ​ന​മു​ണ്ടാ​യ​ത്.