ഡി​എ​ൻ​എ പ​രി​ശോ​ധ​ന​യ്ക്ക് ന​ട​പ​ടി ആ​രം​ഭി​ച്ചു
Monday, May 23, 2022 11:29 PM IST
തി​രു​വ​ന​ന്ത​പു​രം: വ​ക്ക​ത്ത് ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ കി​ണ​റ്റി​ൽ അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി​യ സം​ഭ​വം വ​ർ​ക്ക​ല സ്വ​ദേ​ശി​യു​ടേ​തെ​ന്ന് സം​ശ​യം. പോ​ലീ​സ് ഡി​എ​ൻ​എ പ​രി​ശോ​ധ​ന​യ്ക്ക് ന​ട​പ​ടി ആ​രം​ഭി​ച്ചു.
ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​ര​മാ​ണ് വ​ക്കം കൊ​ച്ചു​പ​ള്ളി​ക്ക് സ​മീ​പ​ത്തെ ലൈ​ലാ​ബീ​വി​യു​ടെ പു​ര​യി​ട​ത്തി​ലെ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ കി​ണ​റ്റി​ൽ അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി​യ​ത്. എ​ട്ട് മാ​സ​ത്തോ​ളം പ​ഴ​ക്കം വ​രു​ന്ന അ​സ്ഥി​കൂ​ടം പു​രു​ഷ​ന്‍റേ​താ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. അ​സ്ഥി​കൂ​ടം നെ​ടു​ങ്ങ​ണ്ട സ്വ​ദേ​ശി ശ്രീ​ധ​ര​ൻ (62) ന്‍റേ​താ​ണെ​ന്ന് ബ​ന്ധു​ക്ക​ൾ സ്ഥി​രീ​ക​രി​ച്ചു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഡ്ര​സ്‌​സി​ന്‍റെ ക​ള​ർ ക​ണ്ടാ​ണ് ബ​ന്ധു​ക്ക​ൾ തി​രി​ച്ച​റി​ഞ്ഞ​ത്. എ​ന്നാ​ൽ ഫോ​റ​ൻ​സി​ക്, ഡി​എ​ൻ​എ പ​രി​ശോ​ധ​ന​ക​ൾ കൂ​ടി ന​ട​ത്തി അ​സ്ഥി​കൂ​ടം ശ്രീ​ധ​ര​ന്‍റേ​താ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു കൊ​ടു​ക്കു​ക​യു​ള്ളു​വെ​ന്ന് ക​ട​യ്ക്കാ​വൂ​ർ പോ​ലീ​സ് പ​റ​ഞ്ഞു.