കോ​ൺ​ഗ്ര​സ് ആ​നാ​ട് വ​ട​ക്കേ​ല ബൂ​ത്ത് സ​മ്മേ​ള​നം
Sunday, May 22, 2022 11:29 PM IST
നെ​ടു​മ​ങ്ങാ​ട്: കേ​ന്ദ്രം ഭ​രി​ക്കു​ന്ന ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​രും സം​സ്ഥാ​നം ഭ​രി​ക്കു​ന്ന പി​ണ​റാ​യി സ​ർ​ക്കാ​രും ജ​ന​ങ്ങ​ളു​ടെ ജീ​വി​തം ദു​സ​ഹ​മാ​ക്കി​യി​രി​ക്കു​ക​യാ​ണെ​ന്ന് ജി​ല്ലാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് പാ​ലോ​ട് ര​വി. ദാ​രി​ദ്ര്യ​വും വി​ല​ക്ക​യ​റ്റ​വും കൊ​ണ്ട് ജ​ന​ങ്ങ​ൾ പൊ​റു​തി​മു​ട്ടി​യി​രി​ക്കു​ക​യാ​ണ്.
മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും കോ​ടി​ക്ക​ണ​ക്കി​നു രൂ​പ ദു​രു​പ​യോ​ഗം ചെ​യ്ത് പാ​ർ​ട്ടി താ​ത്പ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​വാ​ൻ മു​ന്നോ​ട്ടു​പോ​കു​ന്പോ​ൾ കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​തെ​ന്നും പാ​ലോ​ട് ര​വി അ​ഭി​പ്രാ​യ​പ്പെ​ട്ടു. കോ​ൺ​ഗ്ര​സ് ആ​നാ​ട് വ​ട​ക്കേ​ല ബൂ​ത്ത് ക​മ്മി​റ്റി സ​മ്മേ​ള​ന​വും ഐ​എ​ൻ​ടി​യു​സി വ​ട​ക്കേ​ല യൂ​ണി​റ്റ് ഉ​ദ്ഘാ​ട​ന​വും ഐ​ഡ​ന്‍റി​റ്റി കാ​ർ​ഡ് വി​ത​ര​ണ​വും ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
വാ​ർ​ഡ് മെ​മ്പ​ർ നെ​ട്ട​റ​ക്കോ​ണം ഗോ​പാ​ല​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ മു​ൻ കെ​പി​സി​സി നി​ർ​വാ​ഹ​ക സ​മി​തി അം​ഗം ആ​നാ​ട് ജ​യ​ൻ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ജി. ​പു​രു​ഷോ​ത്ത​മ​ൻ നാ​യ​ർ, ഐ​എ​ൻ​ടി​യു​സി സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​സ്എ​ൻ പു​രം ജ​ലാ​ൽ, കോ​ൺ​ഗ്ര​സ് ആ​നാ​ട് മൂ​ഴി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ പു​ത്ത​ൻ​പാ​ലം ഷ​ഹീ​ദ്, വേ​ട്ട​മ്പ​ള്ളി സ​ന​ൽ, ഐ​എ​ൻ​ടി​യു​സി വാ​മ​ന​പു​രം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ക​ല്ല​റ ബാ​ല​ച​ന്ദ്ര​ൻ, ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ഹു​മ​യൂ​ൺ ക​ബീ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.