കെ​എ​സ്ആ​ർ​ടി​സി ബ​സി​ന​ടി​യി​ൽ​പ്പെ​ട്ട് ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു
Sunday, May 22, 2022 11:26 PM IST
നേ​മം: ക​ര​മ​ന- ക​ളി​യി​ക്കാ​വി​ള ദേശീയപാ​ത​യി​ൽ കൈ​മ​ന​ത്ത് കെ​എ​സ്ആ​ർ​ടി​സി ബ​സി​ന​ടി​യി​ൽ​പ്പെ​ട്ട് ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ഏ​ഴി​നു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ നെ​ടു​ങ്കാ​ട് കു​നു​പ്പു​റം ദേ​വി​കൃ​പ​യി​ൽ രാ​മ​ച​ന്ദ്ര​ൻ (56)ആ​ണ് മ​രി​ച്ച​ത്. ക​ല്യാ​ണ പാ​ർ​ട്ടി​യി​ൽ പ​ങ്കെ​ടു​ത്ത​ശേ​ഷം വീ​ട്ടി​ലേ​യ്ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ കൈ​മ​നം സി​ഗ്ന​ൽ പോ​യി​ന്‍റി​നു സ​മീ​പ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഭാ​ര്യ: ഗി​രി​ജ​കു​മാ​രി. മ​ക്ക​ൾ: രേ​ഷ്മ, ഗ്രീ​ഷ്മ.​ക​ര​മ​ന പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

ക​രു​ണാ​ർ​ദ്രം പ​ദ്ധ​തി:
ഭ​ക്ഷ​ണ​പൊ​തി​ക​ൾ
വി​ത​ര​ണം ചെ​യ്തു

വ​ലി​യ​വി​ള : കോ​ൺ​ഗ്ര​സ്‌ വ​ലി​യ​വി​ള മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന ക​രു​ണാ​ർ​ദ്രം കാ​രു​ണ്യം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ രോ​ഗി​ക​ളു​ടെ കൂ​ട്ടി​രി​പ്പു​കാ​ർ​ക്ക് ഭ​ക്ഷ​ണ​പൊ​തി​ക​ൾ വി​ത​ര​ണം ചെ​യ്തു.​യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ പി​ടി​പി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മി​ഥു​ൻ പി. ​ഹ​ര​ന് ഭ​ക്ഷ​ണ​പൊ​തി​ക​ൾ കൈ​മാ​റി കെ​പി​സി​സി അം​ഗം ശാ​സ്ത​മം​ഗ​ലം മോ​ഹ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ.​ജി.​നൂ​റു​ദീ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​ഹ​രി​കു​മാ​ർ, വി. ​മോ​ഹ​ന​ൻ ത​മ്പി, വേ​ട്ട​മു​ക്ക് മ​ധു, വ​ട്ടി​യൂ​ർ​ക്കാ​വ് ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ, കു​ണ്ട​ൺ​ക​ട​വ് രാ​ജ​പ്പ​ൻ, ആ​ർ. നാ​രാ​യ​ണ​ൻ ത​മ്പി,കെ. ​പി. ശ്രീ​ദേ​വി, സി. ​വി​ൻ​സ​ന്റ് റോ​യ്, അ​ഡ്വ. വി. ​രാം​കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.