മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണം: യോ​ഗം ചേ​ർ​ന്നു
Saturday, May 21, 2022 11:32 PM IST
തി​രു​വ​ന​ന്ത​പു​രം: മ​ഴ​ക്കാ​ല​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള ശു​ചീ​ക​ര​ണ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് മേ​യ​ർ ആ​ര്യാ രാ​ജേ​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ യോ​ഗം ചേ​ർ​ന്നു.

തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ 100 വാ​ർ​ഡു​ക​ളി​ലും മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. കോ​ർ​പ്പ​റേ​ഷ​ൻ പ​രി​ധി​യി​ൽ ക​ണ്ടെ​ത്തി​യ 1117 പ്ര​വൃ​ത്തി​ക​ളി​ൽ 216 എ​ണ്ണം പൂ​ർ​ത്തീ​ക​രി​ക്കു​ക​യും 466 എ​ണ്ണം ന​ട​ന്നു​വ​രി​ക​യും ചെ​യ്യു​ക​യാ​ണെ​ന്ന് മേ​യ​ർ പ​റ​ഞ്ഞു.

മ​ര​ച്ചി​ല്ല​ക​ൾ മു​റി​ച്ചു മാ​റ്റു​ന്ന​തി​നും, വെ​ള്ള​ക്കെ​ട്ട് പോ​ലെ​യു​ള്ള അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ന് 50 ല​ക്ഷം രൂ​പ വി​വി​ധ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ​ക്ക് അ​നു​വ​ദി​ച്ചു. മൈ​ന​ർ ഇ​റി​ഗേ​ഷ​ൻ ഡി​വി​ഷ​ൻ ഗം​ഗാ​യാ​ർ തോ​ട് ന​വീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചു. മേ​ജ​ർ ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് ക​രി​യി​ല​തോ​ട് 90 ശ​ത​മാ​നം വ​ർ​ക്കു​ക​ളും, കു​ര്യാ​ത്തി തോ​ട് 40 ശ​ത​മാ​നം വ​ർ​ക്കു​ക​ളും പൂ​ർ​ത്തീ​ക​രി​ച്ചു.
സ്മാ​ർ​ട്ട്സി​റ്റി വി​ഭാ​ഗം ശു​ചീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ർ​പ്പ​റേ​ഷ​ൻ അ​തി​ർ​ത്തി​യി​ലെ 13 റോ​ഡു​ക​ളു​ടെ ശു​ചീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ക​യും മ​റ്റ് 13 പ​ദ്ധ​തി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. വാ​ട്ട​ർ അ​ഥോ​റി​റ്റി വി​വി​ധ സെ​ക്ഷ​നു​ക​ളി​ലാ​യി 70 ല​ക്ഷം​രൂ​പ​യു​ടെ പ​ദ്ധ​തി​ക​ൾ പു​രോ​ഗ​തി​യി​ലാ​ണ്. പ​ബ്ലി​ക് വ​ർ​ക്സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് 17 സെ​ക്ഷ​നു​ക​ളി​ലാ​യി വി​വി​ധ വ​ർ​ക്കു​ക​ളു​ടെ ടെ​ൻ​ഡ​ർ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി.

22 മു​ത​ൽ 29 വ​രെ എ​ല്ലാ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളും, പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളും ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട​ണ​മെ​ന്ന് മേ​യ​ർ പ​റ​ഞ്ഞു. ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ർ​പ്പ​റേ​ഷ​ന​ത​ല ഉ​ദ്ഘാ​ട​ന​വും, ഡ്രൈ​ഡേ ദി​നാ​ച​ര​ണ​വും നാ​ളെ ആ​രം​ഭി​ക്കും. നി​ല​വി​ൽ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്തി​ക​ൾ​ക്കാ​യി ര​ണ്ടു കോ​ടി​രൂ​പ​യ്ക്കു​ള്ള വി​വി​ധ സാ​ധ​ന സാ​മ​ഗ്രി​ക​ളും വാ​ഹ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ന​ഗ​ര​സ​ഭ വാ​ങ്ങി​യി​ട്ടു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.