വ​യോ​ധി​ക​ന്‍ തീ​ കൊ​ളു​ത്തി മ​രി​ച്ച നിലയിൽ
Saturday, May 21, 2022 11:27 PM IST
വെ​ള്ള​റ​ട: പ​ന​ച്ച​മൂ​ട്ടി​ല്‍ വ​യോ​ധി​ക​ന്‍ തീ​കൊ​ളു​ത്തി മ​രി​ച്ചു. പ​ന​ച്ച​മൂ​ട് ചെ​ക്ക​ട്ട് വി​ളാ​ക​ത്ത് മേ​ല​തി​ല്‍ വീ​ട്ടി​ല്‍ പൊ​ന്നു​മ​ണി (72) ആ​ണ് മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച്ച ഉ​ച്ച​യോ​ടെ മ​ക​ള്‍ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലി​നു പോ​യി​വ​ന്ന​പ്പോ​ള്‍ പൊ​ന്നു​മ​ണി വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​താ​യും തു​ട​ര്‍​ന്ന് മ​ക​ള്‍ മ​ക​ളു​ടെ വീ​ട്ടി​ല്‍ പോ​യി മ​ട​ങ്ങി വ​ന്ന​പ്പോ​ള്‍ ആ​ത്മ​ഹ​ത്യ ചെ​യ്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നെ​ന്നും പ​റ​യു​ന്നു. വെ​ള്ള​റ​ട പോ​ലീ​സ് തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു. പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം സം​സ്‌​കാ​ര ച​ട​ങ്ങു​ക​ള്‍ ന​ട​ക്കും.