വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ പോ​ലീ​സി​നെ ആ​ക്ര​മി​ച്ച മൂ​ന്നു പേ​ര്‍ പി​ടി​യി​ല്‍
Friday, May 20, 2022 11:33 PM IST
വെ​ള്ള​റ​ട: വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ പോ​ലീ​സി​നെ ആ​ക്ര​മി​ച്ച മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ. ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം ആ​ന​പ്പാ​റ കാ​ര​മൂ​ടി​ന് സ​മീ​പ​ത്ത് പോ​ലീ​സു​കാ​രെ ആ​ക്ര​മി​ച്ച മാ​റ​ന​ല്ലൂ​ര്‍ കാ​വു​വി​ള പു​ത്ത​ന്‍​വീ​ട്ടി​ല്‍ റെ​നി ജോ​ണ്‍ (33), കാ​ഞ്ഞി​രം​കോ​ട് തൂ​വ​ല്ലൂ​ര്‍​കോ​ണം കു​ള​ത്തു​മ്മ​ല്‍ വീ​ട്ടി​ല്‍ നി​തി​ന്‍ (28), കാ​ട്ടാ​ക്ക​ട അ​യ​ണി​വി​ള കു​ള​ത്തു​മ്മ​ല്‍ വീ​ട്ടി​ല്‍ ഷൈ​ജു (37) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ബൈ​ക്കി​ലെ​ത്തി​യ മൂ​ന്നം​ഗ സം​ഘം പോ​ലീ​സി​നെ ക​ണ്ട് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ പോ​ലീ​സ് ത​ട​യു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് യു​വാ​ക്ക​ൾ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​ര​ഞ്ഞു. തു​ട​ര്‍​ന്ന് വെ​ള്ള​റ​ട സ്റ്റേ​ഷ​നി​ല്‍ നി​ന്നും കൂ​ടു​ത​ല്‍ പോ​ലീ​സെ​ത്തി ഇ​വ​രെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പ​രു​ക്കേ​റ്റ പോ​ലീ​സു​കാ​ര്‍ ആ​ന​പ്പാ​റ ഗ​വ. ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി. അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ കോ​ട​തി റി​മാ​ൻ​ഡു ചെ​യ്തു. സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പ​ക്ട​ര്‍ മൃ​തു​ല്‍​കു​മാ​ര്‍, എ​സ്ഐ ഉ​ണ്ണി​കൃ​ഷ്ണ​ന്‍, എ​സ്‌​സി​പി​ഒ​മാ​രാ​യ ദീ​പു, ഷാ​ജു, സി​പി​ഒ മാ​രാ​യ പ്ര​തീ​ഷ്, സ​ജി​ന്‍, പ്ര​ജീ​ഷ്, അ​നീ​ഷ്, പ്ര​ഭ​ല​ച​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.​മ​ദ്യ​ല​ഹ​രി​യി​ലാ​യ മൂ​ന്നം​ഗ സം​ഘം പോ​ലീ​സ് ജീ​പ്പി​ന് കേ​ടു​പാ​ടു​ക​ൾ വ​രു​ത്തി​യെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.