മൊബൈൽ ഗെ​യിമിനെ ചൊല്ലി സംഘർഷം: ഒ​രാ​ൾ​ക്ക് വെ​ട്ടേ​റ്റു
Friday, May 20, 2022 11:30 PM IST
പാ​റ​ശാ​ല: മൊ​ബൈ​ൽ ഫോ​ണി​ലെ ഗെ​യിമിനെ ചൊ​ല്ലി​യു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ ഒ​രാ​ൾ​ക്ക് വെ​ട്ടേ​റ്റു. ​ഇ​ന്ന​ലെ വൈ​കു​ന്നേ​രം ചെ​ങ്ക​വി​ള​യി​ല​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ചെ​ങ്ക​വി​ള സ്വ​ദേ​ശി സ​ജി​ൻ (ശം​ഭു-22) നെ ​തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ​പ്ര​വേ​ശി​പ്പി​ച്ചു.
സ​ജി​ന്‍റെ സു​ഹൃ​ത്തും ത​മി​ഴ്നാ​ട് അ​ട​യ്ക്കാ​ക്കു​ഴി സ്വ​ദേ​ശി​യു​മാ​യ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ആ​ളാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​രു​വ​രും നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​ക​ളാ​ണെ​ന്ന് പൊ​ഴി​യൂ​ർ പോ​ലീ​സ് പ​റ​ഞ്ഞു .