മെ​ഡി​ക്ക​ല്‍ കോ​ള​ജി​ൽ പുതിയ അ​ത്യാ​ഹി​ത വി​ഭാ​ഗ​വും എ​മ​ര്‍​ജ​ന്‍​സി മെ​ഡി​സി​ന്‍ വി​ഭാ​ഗ​വും പ്ര​വ​ര്‍​ത്ത​ന​സ​ജ്ജ​മാ​യി
Friday, May 20, 2022 11:30 PM IST
തി​രു​വ​ന​ന്ത​പു​രം: മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളു​ടെ സേ​വ​ന നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന് ക്വാ​ളി​റ്റി ഇം​പ്രൂ​വ്മെ​ന്‍റ് ഇ​നി​ഷ്യേ​റ്റീ​വ് എ​ല്ലാ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ലേ​ക്കും വ്യാ​പി​പ്പി​ക്കു​മെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. ചി​കി​ത്സാ​രം​ഗ​ത്തും അ​ക്കാ​ഡ​മി​ക് രം​ഗ​ത്തും ഗ​വേ​ഷ​ണ രം​ഗ​ത്തും മി​ക​വ് പു​ല​ര്‍​ത്തു​ക​യാ​ണ് ഇ​തി​ന്‍റെ ല​ക്ഷ്യം.
ഈ ​പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പൈ​ല​റ്റ​ടി​സ്ഥാ​ന​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോള​ജി​ല്‍ പ്ര​ത്യേ​ക ടീ​മി​നെ നി​യോ​ഗി​ച്ചി​രു​ന്നു. മ​റ്റ് മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ലെ പ്ര​ഗ​ത്ഭ ഡോ​ക്ട​ര്‍​മാ​ര്‍ കൂ​ടി ഉ​ള്‍​ക്കൊ​ള്ളു​ന്ന​താ​ണ് ഈ ​സം​ഘം. പ​ദ്ധ​തി വി​ജ​യ​മാ​യ​തി​നെ തു​ട​ര്‍​ന്നാ​ണ് ഇ​ത് എ​ല്ലാ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ലേ​ക്കും ഘ​ട്ടം​ഘ​ട്ട​മാ​യി വ്യാ​പി​പ്പി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.
തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ പു​തി​യ അ​ത്യാ​ഹി​ത വി​ഭാ​ഗ​വും എ​മ​ര്‍​ജ​ന്‍​സി മെ​ഡി​സി​ന്‍ വി​ഭാ​ഗ​വും പ്ര​വ​ര്‍​ത്ത​ന​സ​ജ്ജ​മാ​ക്കി. എ​മ​ര്‍​ജ​ന്‍​സി മെ​ഡി​സി​ന്‍ വി​ഭാ​ഗ​ത്തി​ല്‍ പി​ജി കോ​ഴ്സ് ആ​രം​ഭി​ച്ചു.അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ​ത്തു​ന്ന ഒ​രു രോ​ഗി​ക്ക് രോ​ഗ​തീ​വ്ര​ത​യ​നു​സ​രി​ച്ച് ഉ​ട​ന​ടി അ​ത്യാ​ഹി​ത ചി​കി​ത്സ ഉ​റ​പ്പാ​ക്കു​ക​യാ​ണ് ഈ ​പ​ദ്ധ​തി​യു​ടെ പ്ര​ധാ​ന ല​ക്ഷ്യ​ങ്ങ​ളി​ലൊ​ന്ന്. ട്ര​യാ​ജ് സം​വി​ധാ​നം ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പി​ലാ​ക്കി​ക്കൊ​ണ്ട് രോ​ഗ​തീ​വ്ര​ത​യ​നു​സ​രി​ച്ച് ചി​കി​ത്സ ന​ല്‍​കും.
അ​തി​നാ​ല്‍ അ​ടി​യ​ന്ത​ര ചി​കി​ത്സ ആ​വ​ശ്യ​മാ​യ ഒ​രു രോ​ഗി​ക്കും ക്യൂ ​നി​ല്‍​ക്കേ​ണ്ട കാ​ര്യ​മി​ല്ല. ഹൃ​ദ്രോ​ഗം, സ്ട്രോ​ക്ക് തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ളു​മാ​യി വ​രു​ന്ന​വ​ര്‍​ക്ക് വേ​ണ്ട ചി​കി​ത്സ​ക​ളെ​ല്ലാം അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ല്‍ ഏ​കോ​പി​പ്പി​ച്ച് ന​ല്‍​കും. ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ളു​മാ​യി വ​രു​ന്ന രോ​ഗി​ക​ള്‍​ക്ക് അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ല്‍ വ​ച്ചു​ത​ന്നെ ഹൃ​ദ്രോ​ഗ വി​ദ​ഗ്ധ​ന്‍റെ സേ​വ​നം ല​ഭ്യ​മാ​ക്കാ​ന്‍ ചെ​സ്റ്റ് പെ​യി​ന്‍ ക്ലി​നി​ക്ക് ആ​രം​ഭി​ച്ചു.