രാ​ഷ്ട്രീ​യ കി​സാ​ൻ മ​ഹാ​സം​ഘ് ക​ർ​ഷ​ക പ്ര​തി​ഷേ​ധ സം​ഗ​മം ഇ​ന്ന്
Friday, May 20, 2022 11:30 PM IST
തി​രു​വ​ന​ന്ത​പു​രം: കൃ​ഷി​ഭൂ​മി ക​ർ​ഷ​ക​ന് എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി സ്വ​ത​ന്ത്ര ക​ർ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ ദേ​ശീ​യ ഐ​ക്യ വേ​ദി​യാ​യ രാ​ഷ്ട്രീ​യ കി​സാ​ൻ മ​ഹാ സം​ഘ് സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് രാ​വി​ലെ പ​ത്തി​ന് സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ൻ​പി​ൽ ക​ർ​ഷ​ക പ്ര​തി​ഷേ​ധ സം​ഗ​മം ന​ട​ത്തും.
വ​ന്യ​മൃ​ഗ​ങ്ങ​ളെ നി​യ​ന്ത്രി​ക്കു​ന്ന​തി​നു​ള്ള അ​ധി​കാ​രം കേ​ന്ദ്ര ഉ​ത്ത​ര​വ് പ്ര​കാ​രം ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ന​ൽ​കു​ക, ക​ടം എ​ഴു​തി​ത്ത​ള്ളി ജ​പ്തി ലേ​ല ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വ​യ്ക്കു​ക, വ​ന​വി​സ്തൃ​തി​ക്കാ​യും കോ​ർ​പ്പ​റേ​റ്റു​ക​ൾ​ക്കാ​യും കൃ​ഷി​ഭൂ​മി പി​ടി​ച്ചെ​ടു​ക്കു​ന്ന​ത​വ​സാ​നി​പ്പി​ക്കു​ക, കാ​ർ​ഷി​കോ​ത്പ​ന്ന​ങ്ങ​ൾ​ക്ക് മി​നി​മം വി​ല ഉ​റ​പ്പു വ​രു​ത്തു​ക, കൃ​ഷി പാ​ഠ്യ​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക, ക​ടാ​ശ്വാ​സ ക​മ്മീ​ഷ​ൻ വീ​ണ്ടും അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് പ്ര​തി​ഷേ​ധ സം​ഗ​മം. ദേ​ശീ​യ ക​ണ്‍​വീ​ന​ർ ശി​വ​കു​മാ​ർ ക​ക്കാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ അ​ഡ്വ.​ബി​നോ​യ് തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഭാ​ര​വാ​ഹി​ക​ളാ​യ കെ.​വി. ബി​ജു, അ​ഡ്വ. വി.​സി. സെ​ബാ​സ്റ്റ്യ​ൻ, കെ. ​ശാ​ന്ത​കു​മാ​ർ, ഡോ.​ജോ​സ്കു​ട്ടി ഒ​ഴു​ക​യി​ൽ, പി.​ടി. ജോ​ണ്‍, അ​ഡ്വ. ജോ​ണ്‍ ജോ​സ​ഫ്, മു​ത​ലാം​തോ​ട് മ​ണി പാ​ല​ക്കാ​ട്, മ​നു ജോ​സ​ഫ് തി​രു​വ​ന​ന്ത​പു​രം, ജോ​ർ​ജ് സി​റി​യ​ക് മ​ല​പ്പു​റം, ജോ​സ​ഫ് തെ​ള്ളി​യി​ൽ കോ​ട്ട​യം, സ​ണ്ണി ആ​ന്‍റ​ണി ഇ​ടു​ക്കി, പി.​ജെ ജോ​ണ്‍ മാ​സ്റ്റ​ർ വ​യ​നാ​ട്, ഷു​ക്കൂ​ർ ക​ണാ​ജെ കാ​സ​ർ​ഗോ​ഡ്, എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.