വ​ക്കം അ​ബ്ദു​ൽ ഖാ​ദ​ർ സ്മാ​ര​ക പു​ര​സ്കാ​രം ബാ​ല​ച​ന്ദ്ര​ൻ വ​ട​ക്കേ​ട​ത്തി​ന്
Thursday, May 19, 2022 11:20 PM IST
തി​രു​വ​ന​ന്ത​പു​രം: വ​ക്കം അ​ബ്ദു​ൽ ഖാ​ദ​റി​ന്‍റെ സ്മ​ര​ണാ​ർ​ഥം വ​ക്കം അ​ബ്ദു​ൽ ഖാ​ദ​ർ സ്മാ​ര​ക സ​മി​തി ഏ​ർ​പ്പെ​ടു​ത്തി​യ ര​ണ്ടാ​മ​ത്തെ പു​ര​സ്കാ​ര​ത്തി​ന് പ്ര​മു​ഖ നി​രൂ​പ​ക​നും എ​ഴു​ത്തു​കാ​ര​നും പ്ര​ഭാ​ഷ​ക​നു​മാ​യ ബാ​ല​ച​ന്ദ്ര​ൻ വ​ട​ക്കേ​ട​ത്തി​നെ തെ​ര​ഞ്ഞെ​ടു​ത്തു. 25,000 രൂ​പ​യും പ്ര​ശ​സ്തി പ​ത്ര​വും ഫ​ല​ക​വും അ​ട​ങ്ങു​ന്ന പു​ര​സ്കാ​രം വ​ക്കം അ​ബ്ദു​ൽ ഖാ​ദ​റി​ന്‍റെ 110-ാം ജ​ന്മ വാ​ർ​ഷി​ക ദി​ന​മാ​യ 31 ന് ​തി​രു​വ​ന​ന്ത​പു​രം വ​ക്കം മൗ​ല​വി ഫൗ​ണ്ടേ​ഷ​ൻ ഹാ​ളി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ച​ട​ങ്ങി​ൽ സ​മ്മാ​നി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ളാ​യ എ.​സു​ഹൈ​ർ, ഡോ. ​അ​ജ​യ​പു​രം ജ്യോ​തി​ഷ്കു​മാ​ർ, ഡോ.​കാ​യം​കു​ളം യൂ​നു​സ് എ​ന്നി​വ​ർ അ​റി​യി​ച്ചു.

അ​ധ്യാ​പ​ക
ഒ​ഴി​വ്

വി​ഴി​ഞ്ഞം: പു​ന്ന​ക്കു​ളം കോ​ട്ടു​കാ​ൽ ഗ​വ. വി​എ​ച്ച്എ​സ്‌​എ​സി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ മ​ല​യാ​ളം, ഇം​ഗ്ലീ​ഷ് ,ഹി​ന്ദി, കൊ​മേ​ഴ്സ്, ഇ​ക്ക​ണോ​മി​ക്സ്, കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ, ഫി​സി​ക്സ് എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ താ​ത്കാ​ലി​ക അ​ധ്യാ​പ​ക ഒ​ഴി​വി​ലേ​ക്ക് നി​യ​മ​നം ന​ട​ത്തു​ന്നു.​യോ​ഗ്യ​രാ​യ​വ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​യി 25 ന് ​രാ​വി​ലെ 10ന് ​സ്ക്കൂ​ൾ ഓ​ഫീ​സി​ലെ​ത്ത​ണം.