പ​ഴ​കി​യ മ​ത്സ്യം പി​ടി​ച്ചെ​ടു​ത്തു
Thursday, May 19, 2022 11:20 PM IST
കി​ളി​മാ​നൂ​ർ: പ​ഴ​യ​കു​ന്നു​മ്മ​ൽ പ​ഞ്ചാ​യ​ത്തി​ലെ പു​തി​യ​കാ​വ് മാ​ർ​ക്ക​റ്റി​ൽ ഭ​ക്ഷ്യ​സു​ര​ക്ഷാ വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ​ഴ​കി​യ​മീ​ൻ പി​ടി​ച്ചെ​ടു​ത്തു.
ഭ​ക്ഷ്യ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ, പ​ഞ്ചാ​യ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു. വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന തു​ട​രു​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ ഹെ​ൽ​ത്ത് വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ വി​വി​ധ ഹോ​ട്ട​ലു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. അ​മ്പ​ല​ത്ത​റ​യി​ലെ ബാം​ബൂ​വി​ല്ല റ​സ്റ്റോ​റ​ൻ​രി​ൽ നി​ന്ന് പ​ഴ​കി​യ ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. അ​ൽ​ആ​രീ​ഫ് ഹോ​സ്പി​റ്റ​ൽ കാ​ന്‍റീ​നി​ൽ നി​ന്ന് പേ​പ്പ​ർ ഗ്ലാ​സും, പ്ലാ​സ്റ്റി​ക് സ്ട്രോ​യും പി​ടി​ച്ചെ​ടു​ത്തു. ഫോ​ർ​ട്ട് ഇ​ന്ത്യ​ൻ കോ​ഫീ​ഹൗ​സി​ൽ നി​ന്ന് നി​രോ​ധി​ച്ച​പേ​പ്പ​ർ ഗ്ലാ​സ് പി​ടി​ച്ചെ​ടു​ത്തു. പ​രി​ശോ​ധ​ന ന​ട​ത്തി അ​പാ​ക​ത​ക​ൾ ക​ണ്ടെ​ത്തി​യ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നോ​ട്ടീ​സ് ന​ൽ​കി. വ​രും​ദി​വ​സ​ങ്ങ​ളി​ലും ഹോ​ട്ട​ലു​ക​ളി​ലും റ​സ്റ്റോ​റ​ൻ​റു​ക​ളി​ലും ന​ഗ​ര​സ​ഭ ഹെ​ൽ​ത്ത് സ്ക്വാ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്നും അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ച്ചി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും മേ​യ​ർ അ​റി​യി​ച്ചു.