സ്റ്റാ​ൻ​ഡ് മാ​റ്റു​ന്ന​തി​നെ​തി​രെ പ​രാ​തി​യു​മാ​യി ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ൾ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ
Wednesday, May 18, 2022 11:51 PM IST
നെ​ടു​മ​ങ്ങാ​ട്: ആ​ര്യ​നാ​ട് പാ​ലം ജം​ഗ്ഷ​നി​ലെ ഓ​ട്ടോ സ്റ്റാ​ൻ​ഡ് മാ​റ്റു​ന്ന​തി​നെ​തി​രെ ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ൾ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി​യു​മാ​യി എ​ത്തി. പാ​ലം ജം​ഗ്ഷ​നി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്കും അ​പ​ക​ട​ങ്ങ​ൾ​ക്കും പ​രി​ഹാ​ര​മു​ണ്ടാ​ക്കി സു​ഗ​മ​മാ​യ സ​ഞ്ചാ​രം ല​ക്ഷ്യ​മി​ട്ടാ​ണ് ആ​ര്യ​നാ​ട് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി ഓ​ട്ടോ​സ്റ്റാ​ൻ​ഡു​ക​ൾ നീ​ക്കം ചെ​യ്യാ​നും മ​റ്റൊ​രു സ്ഥാ​ല​ത്തേ​ക്ക് ക്ര​മീ​ക​രി​ക്കാ​നും നി​ർ​ദേ​ശം ന​കി​യ​ത്.
എ​ന്നാ​ൽ 35 വ​ർ​ഷ​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ഓ​ട്ടോ​സ്റ്റാ​ൻ​ഡി​ൽ ഒ​രു ബു​ദ്ധി​മു​ട്ടും തൊ​ഴി​ലാ​ളി​ക​ൾ ഉ​ണ്ടാ​ക്കി​യി​ട്ടി​ല്ല എ​ന്നും 75 ഓ​ളം കു​ടും​ബ​ങ്ങ​ളെ പോ​റ്റാ​നാ​ണ് ത​ങ്ങ​ൾ ഈ ​തൊ​ഴി​ൽ എ​ടു​ക്കു​ന്ന​തെ​ന്നും മ​റ്റെ​വി​ടെ പോ​യാ​ലും സ​വാ​രി ല​ഭി​ക്കി​ല്ലെ​ന്നും ഇ​വ​ർ പ​റ​യു​ന്നു.
അ​തേ​സ​മ​യം തൊ​ഴി​ലാ​ളി​ക​ളെ ദ്രോ​ഹി​ക്കു​ക​യ​ല്ല ജ​ന​കീ​യ വി​ഷ​യ​മാ​യ​തു​കൊ​ണ്ടും ആ​ളു​ക​ളു​ടെ സു​ര​ക്ഷ​യ്ക്ക് പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ൽ​കു​ന്ന​തു​കൊ​ണ്ടു​മാ​ണ് പ​ഞ്ചാ​യ​ത്ത് ഈ ​തീ​രു​മാ​ന​ത്തി​ൽ എ​ത്തി​യ​തെ​ന്നും നി​ല​വി​ൽ അം​ഗീ​കൃ​ത ഓ​ട്ടോ സ്റ്റാ​ന്‍റു​ക​ൾ ആ​ര്യ​നാ​ട്ട് ഇ​ല്ലെ​ന്നും അ​വ​ർ​ക്കാ​യി അം​ഗീ​കൃ​ത സ്റ്റാ​ൻ​ഡ് എ​ന്ന ആ​ശ​യം ഉ​ട​ൻ ന​ട​പ്പി​ലാ​ക്കു​മെ​ന്നും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി​ജു മോ​ഹ​ൻ പ​റ​ഞ്ഞു.
പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി തൊ​ഴി​ലാ​ളി​ക​ൾ പി​രി​ഞ്ഞു പോ​യെ​ങ്കി​ലും ത​ങ്ങ​ളു​ടെ ആ​വ​ശ്യം ന​ട​പ്പി​ലാ​ക്കി​യി​ല്ല എ​ങ്കി​ൽ ശ​ക്ത​മാ​യ സ​മ​ര പ​രി​പാ​ടി​ക​ൾ ന​ട​ത്തു​മെ​ന്നും ഓ​ട്ടോ ഡ്രൈ​വ​ർ​മാ​ർ പ​റ​ഞ്ഞു.