തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് കാ​ർ​ഡി​യോ​ള​ജി വി​ഭാ​ഗ​ത്തി​ന് അ​ന്താ​രാ​ഷ്ട്ര അം​ഗീ​കാ​രം
Tuesday, May 17, 2022 11:40 PM IST
മെ​ഡി​ക്ക​ൽ കോ​ള​ജ്: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ കാ​ർ​ഡി​യോ​ള​ജി വി​ഭാ​ഗ​ത്തി​ന് അ​ന്താ​രാ​ഷ്ട്ര അം​ഗീ​കാ​രം. പാ​ര​മ്പ​ര്യ കൊ​ള​സ്ട്രോ​ൾ രോ​ഗ​ബാ​ധ (ഫെ​മി​ലി​യ​ൽ ഹൈ​പ്പ​ർ​കൊ​ള​സ്റോ​മി​യ) യെ​ക്കു​റി​ച്ചു​ള്ള പ​ഠ​ന​ത്തി​നാ​ണു നേ​ട്ടം. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഹൃ​ദ്രോ​ഗ വി​ഭാ​ഗം മേ​ധാ​വി പ്ര​ഫ. സു​നി​ത വി​ശ്വ​നാ​ഥ​ൻ, പ്ര​ഫ. ശി​വ​പ്ര​സാ​ദ്, പ്ര​ഫ. ബി. ​കൃ​ഷ്ണ​കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണു പ​ഠ​നം ന​ട​ത്തി​യ​ത്.
50 വ​യ​സി​നു താ​ഴെ​യു​ള്ള പു​രു​ഷ​ന്മാ​രി​ലും 60 വ​യ​സി​നു താ​ഴെ​യു​ള്ള സ്ത്രീ​ക​ളി​ലും കാ​ണ​പ്പെ​ടു​ന്ന ഹൃ​ദ്രോ​ഗ​ബാ​ധ​യു​ടെ പ്ര​ധാ​ന കാ​ര​ണ​മാ​ണു പാ​ര​മ്പ​ര്യ കൊ​ള​സ്ട്രോ​ൾ രോ​ഗം. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു 54 മ​ല​യാ​ളി ഹൃ​ദ്രോ​ഗി​ക​ളി​ൽ ന​ട​ത്തി​യ പ​ഠ​ന​ത്തി​ൽ 19-ഓ​ളം പു​തി​യ ജ​നി​ത​ക വ്യ​തി​യാ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി. ഇ​തി​ൽ ഒ​മ്പ​തു ജ​നി​ത​ക വ്യ​തി​യാ​ന​ങ്ങ​ൾ ഇ​ന്ത്യ​യി​ൽ​നി​ന്ന് ആ​ദ്യ​മാ​യാ​ണു റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്. ഇ​തി​ൽ ഒ​രെ​ണ്ണം ലോ​ക​ത്തു​ത​ന്നെ ആ​ദ്യ​മാ​യി ക​ണ്ടു​പി​ടി​ക്കു​ന്ന​താ​ണ്.
തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ 30 വ​യ​സു​ള്ള ഹൃ​ദ​യാ​ഘാ​ത രോ​ഗി​യി​ലാ​ണ് ഈ ​ജ​നി​ത​ക വ്യ​തി​യാ​നം ക​ണ്ടെ​ത്തി​യ​ത്. ക​ണ്ടു​പി​ടി​ത്ത​ത്തി​ന് മെ​ഡി​ക്ക​ൽ കോ​ള​ജ് കാ​ർ​ഡി​യോ​ള​ജി വി​ഭാ​ഗ​ത്തി​ന് അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഹെ​ൽ​ത്തി​ന്‍റെ കീ​ഴി​ലു​ള്ള നാ​ഷ​ണ​ൽ സെ​ന്‍റ​ർ ഫോ​ർ ബ​യോ ടെ​ക്നോ​ള​ജി ഇ​ൻ​ഫ​ർ​മേ​ഷ​ന്‍റെ പ്ര​ത്യേ​ക പ​രാ​മ​ർ​ശം ല​ഭി​ച്ചു. ഇ​ന്ത്യ​യി​ൽ​നി​ന്ന് ആ​ദ്യ​മാ​യാ​ണ് ഒ​രു മെ​ഡി​ക്ക​ൽ കോ​ള​ജ് കാ​ർ​ഡി​യോ​ള​ജി വി​ഭാ​ഗ​ത്തി​ന് ഇ​ത്ത​ര​മൊ​രു നേ​ട്ടം. ചെ​റു​പ്പ​ക്കാ​രെ ബാ​ധി​ക്കു​ന്ന ഹൃ​ദ്രോ​ഗ കാ​ര​ണ​ങ്ങ​ളി​ലേ​ക്കു​ള്ള തു​ട​ർ ഗ​വേ​ഷ​ണ​ത്തി​നു​ള്ള നാ​ഴി​ക​ക്ക​ല്ലു​കൂ​ടി​യാ​ണ് ഈ ​ക​ണ്ടു​പി​ടി​ത്തം.