സൂര്യകാന്തി പ്രഭയിൽ ഉ​ഴ​മ​ല​യ്ക്ക​ൽ
Monday, May 16, 2022 11:26 PM IST
നെ​ടു​മ​ങ്ങാ​ട് : സൂ​ര്യ​കാ​ന്തി​പ്പൂ​ക്ക​ളു​ടെ സൗ​ന്ദ​ര്യം നു​ക​രാ​ൻ ഉ​ഴ​മ​ല​യ്ക്ക​ല്‍ പ​ഞ്ചാ​യ​ത്തി​ലെ കു​ള​പ്പ​ട​യി​ൽ സ​ന്ദ​ർ​ശ​ക​രു​ടെ തി​ര​ക്ക്. കു​ള​പ്പ​ട ക​ളി​യി​ലി​ല്‍ വീ​ട്ടി​ല്‍ കെ.​ആ​ര്‍.​പ്ര​താ​പ​ച​ന്ദ്ര​നാ​ണ് ത​ന്‍റെ വീ​ടി​ന്‍റെ സ​മീ​പ​ത്തെ വ​യ​ലി​ല്‍ വേ​റി​ട്ട​കൃ​ഷി പ​രീ​ക്ഷി​ച്ച​ത്.​

ത​മി​ഴ്നാ​ട് സേ​ല​ത്തി​നു സ​മീ​പം സ​ര്‍​ക്കാ​ര്‍ ഫാ​മി​ല്‍ നി​ന്ന് കൊ​ണ്ട് വ​ന്ന​ഹൈ​ബ്രി​ഡ് വി​ത്താ​ണ് കൃ​ഷി​ക്ക് ഉ​പ​യോ​ഗി​ച്ച​ത്. ഒ​രു കി​ലോ വി​ത്തി​ന് 750രൂ​പ​യാ​യി​രു​ന്നു വി​ല. ആ​റ് തൊ​ഴി​ലാ​ളി​ക​ളെ കൊ​ണ്ട് കൃ​ഷി​യി​ടം ഒ​രു​ക്കി​യാ​ണ് വി​ത്തി​റ​ക്കി​യ​ത്.

ഇ​ട​വേ​ള​ക​ളി​ലാ​യി ചാ​ണ​ക​പ്പൊ​ടി, രാ​സ​വ​ളം എ​ന്നി​വ കൂ​ടി​യാ​യ​പ്പോ​ള്‍ 45ദി​വ​സം കൊ​ണ്ട് സൂ​ര്യ​കാ​ന്തി​ച്ചെ​ടി​ക​ളി​ലെ​ല്ലാം പൂ​വി​ട്ടു. ഇ​പ്പോ​ള്‍ വി​ത്ത്പാ​ക​മാ​കാ​നു​ള്ള കാ​ത്തി​രി​പ്പാ​ണ്. 28 സെ​ന്‍റി​ലാ​യി​രു​ന്നു കൃ​ഷി എ​ങ്കി​ലും കു​റേ​യെ​റെ ചെ​ടി​ക​ള്‍ ക​ഴി​ഞ്ഞ മ​ഴ​യി​ല്‍ ന​ശി​ച്ചു. പൂ​ക്ക​ള്‍ വി​ത്താ​ക്കി അ​ടു​ത്ത​കൃ​ഷി​യി​റ​ക്കു​ന്ന​തി​നാ​യി മാ​റ്റു​മെ​ന്ന് പ്ര​താ​പ​ച​ന്ദ്ര​ന്‍ പ​റ​ഞ്ഞു.​സൂ​ര്യ​കാ​ന്തി​പ്പൂ​ക്ക​ള്‍ കാ​ണാ​നും വി​ശേ​ഷ​ങ്ങ​ള്‍ ചോ​ദി​ച്ച​റി​യാ​നു​മാ​യി വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ നി​ന്ന് നൂ​റ് ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ഇ​വി​ടെ എ​ത്തു​ന്ന​ത്.