വി​ട ചൊ​ല്ലി​യ​ത് തെ​ക്ക​ന്‍​പാ​ട്ടു​ക​ളെ ക​ണ്ടെ​ടു​ത്ത സാ​ഹി​ത്യ​ത​ന്പു​രാ​ന്‍
Monday, May 16, 2022 11:26 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര : വി​സ്മൃ​തി​യി​ലാ​ണ്ടു​പോ​യ ച​രി​ത്ര​ത്തി​ന്‍റെ കാ​ണാ​പ്പു​റ​ങ്ങ​ളാ​യ തെ​ക്ക​ന്‍ പാ​ട്ടു​ക​ളെ ക​ണ്ടെ​ടു​ത്ത ഡോ. ​തി​ക്കു​റി​ശി ഗം​ഗാ​ധ​ര​ന്‍ മ​ല​യാ​ള ഭാ​ഷ​യ്ക്ക് ന​ല്‍​കി​യ സം​ഭാ​വ​ന​ക​ള്‍ അ​മൂ​ല്യം. തെ​ക്ക​ന്‍ തി​രു​വി​താം​കൂ​റി​ന്‍റെ പ്രാ​ചീ​ന സാ​ഹി​ത്യ ച​രി​ത്ര​ത്തെ ഗൗ​ര​വ​മാ​യി സ​മീ​പി​ക്കു​ക​യും ആ​ഴ​ത്തി​ല്‍ ത​ന്നെ ഉ​ള്‍​ക്കൊ​ണ്ട് വ​രും​ത​ല​മു​റ​യ്ക്കാ​യി സ​മ​ര്‍​പ്പി​ക്കു​ക​യും ചെ​യ്ത ഗ​വേ​ഷ​ക​ന്‍ എ​ന്ന​തി​ന​പ്പു​റം സ്വ​ന്തം സ​ന്പാ​ദ്യ​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പു​സ്ത​ക​ങ്ങ​ള്‍ അ​ച്ച​ടി​ച്ച സാ​ഹി​ത്യ കൈ​ര​ളി​യു​ടെ സ​ത്പു​ത്ര​ന്‍ എ​ന്നും അ​ദ്ദേ​ഹ​ത്തെ നി​സ്‌​സം​ശ​യം വി​ശേ​ഷി​പ്പി​ക്കാം.1934 ഒ​ക്ടോ​ബ​ര്‍ 31 ന് ​ഇ​ന്ന​ത്തെ ക​ന്യാ​കു​മാ​രി ജി​ല്ല​യി​ലെ തി​ക്കു​റി​ശി​യി​ല്‍ ജ​നി​ച്ച ഗം​ഗാ​ധ​ര​ന്‍റെ പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സ​വും അ​വി​ടെ​യാ​യി​രു​ന്നു. മ​ല​യാ​ളം വി​ശാ​ര​ദ് പാ​സാ​യ അ​ദ്ദേ​ഹം തി​രു​വ​ന​ന്ത​പു​ര​ത്ത് എ​സ്‌​എം​വി​സ്കൂ​ളി​ല്‍ അ​ധ്യാ​പ​ക​നാ​യി​രി​ക്കെ​യാ​ണ് മ​ല​യാ​ളം എം​എ ബി​രു​ദം ക​ര​സ്ഥ​മാ​ക്കി ഗ​വേ​ഷ​ണ​ത്തി​ലേ​ക്ക് പ്ര​വ​ശി​ക്കു​ന്ന​ത്. കേ​ര​ള​വ​ര്‍​മ വ​ലി​യ​കോ​യി ത​മ്പു​രാ​നെ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു പ്ര​ഥ​മ ഗ​വേ​ഷ​ണം.
ഹൈ​സ്കൂ​ള്‍ മ​ല​യാ​ളം അ​ധ്യാ​പ​ക​നു പു​റ​മേ ട്രെ​യി​നിം​ഗ് കോ​ള​ജ് ല​ക്ച​ർ, മ​ല​യാ​ളം മ​ഹാ നി​ഘ​ണ്ടു​വി​ല്‍ സ​ബ് എ​ഡി​റ്റ​ര്‍ , കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ ഗ​വേ​ഷ​ണ മാ​ര്‍​ഗ​ദ​ര്‍​ശി എ​ന്നി​ങ്ങ​നെ വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ അ​വ​സ​രം ല​ഭി​ച്ചു. അ​ക്ഷ​ര​മാ​ല മു​ത​ല്‍ ഗ്ര​ന്ഥ​സ​മീ​ക്ഷ​വ​രെ നീ​ളു​ന്ന ഇ​രു​പ​ത്തി​യ​ഞ്ചി​ലേ​റെ കൃ​തി​ക​ള്‍ അ​ദ്ദേ​ഹം ര​ചി​ച്ചു. കേ​ര​ള വ​ര്‍​മ​യെ​ക്കു​റി​ച്ച് മാ​ത്രം ഏ​ഴ് പു​സ്ത​ക​ങ്ങ​ള്‍ ത​യാ​റാ​ക്കി. ഡോ. ​തി​ക്കു​റി​ശ്ശി ഗം​ഗാ​ധ​ര​ൻ മ​ല​യാ​ള​ത്തി​ന് സ​മ്മാ​നി​ച്ച ര​ച​ന​ക​ളി​ൽ ഗ​വേ​ഷ​ണ ഗ്ര​ന്ഥ​ങ്ങ​ൾ​ക്കു പു​റ​മെ ജീ​വ​ച​രി​ത്രം, ബാ​ല​സാ​ഹി​ത്യം, പാ​ഠ​പു​സ്ത​ക​ങ്ങ​ൾ എ​ന്നി​വ​യും ഉ​ൾ​പ്പെ​ടു​ന്നു. വേ​ണാ​ടി​ന്‍റെ ക​ഥാ​ഗാ​ന​ങ്ങ​ൾ, ഉ​ല​കു​ടെ പെ​രു​മാ​ൾ പാ​ട്ടു​ക​ഥ, തെ​ക്ക​ൻ ക​ഥാ​ഗാ​ന​ങ്ങ​ൾ, ഇ​ര​വി​ക്കു​ട്ടി​പ്പി​ള്ള​പ്പോ​ര്; ഒ​രു പ​ഠ​നം, ജീ​വ​താ​ള​ങ്ങ​ളു​ടെ പാ​ട്ടു​ക​ൾ, കേ​ര​ള​വ​ർ​മ പ​ഠ​ന​ങ്ങ​ൾ, സാ​ഹി​ത്യ വി​സ്മ​യ​ങ്ങ​ൾ, മ​ല​യാ​ള ഭാ​ഷാ​പ​രി​ച​യം എ​ന്നി​ങ്ങ​നെ നീ​ളു​ന്നു പു​സ്ത​ക​ങ്ങ​ളു​ടെ പ​ട്ടി​ക. മ​ഹ​ത്ച​രി​ത​മാ​ല​യു​ടെ നാ​ലു വാ​ല്യ​ങ്ങ​ൾ കൂ​ടാ​തെ സു​ഭാ​ഷ് ച​ന്ദ്ര ബോ​സി​ന്‍റെ​യും സ്വ​ദേ​ശാ​ഭി​മാ​നി രാ​മ​കൃ​ഷ്ണ​പി​ള്ള​യു​ടെ​യും ജീ​വ​ച​രി​ത്ര​ങ്ങ​ളും അ​ദ്ദേ​ഹം ര​ചി​ച്ചു. പ്ര​സാ​ധ​ക​രെ തേ​ടി അ​ല​യു​ക​യോ പ്ര​സാ​ധ​ന​ത്തെ​ക്കു​റി​ച്ച് ആ​ശ​ങ്ക​പ്പെ​ടു​ക​യോ ചെ​യ്യാ​തെ സ്വ​യം പ​ണം ചെ​ല​വ​ഴി​ച്ച് ഗ്ര​ന്ഥ​ങ്ങ​ള്‍ അ​ച്ച​ടി​ച്ചു​വെ​ന്ന​തും സ​വി​ശേ​ഷ​ത​യാ​ണ്.
സാ​ഹി​ത്യ​ലോ​ക​ത്തെ യാ​തൊ​രു വി​ധ കോ​ക്ക​സു​ക​ളു​ടെ​യും ഭാ​ഗ​മാ​കാ​തി​രു​ന്ന​തി​നാ​ല്‍ അ​ര്‍​ഹ​മാ​യ പ​ല അം​ഗീ​കാ​ര​ങ്ങ​ളും പു​ര​സ്കാ​ര​ങ്ങ​ളും പ്രാ​പ്ത​മാ​യി​ല്ലെ​ന്ന​ത് ഡോ. ​തി​ക്കു​റി​ശ്ശി ഗം​ഗാ​ധ​ര​ന്‍റെ ശി​ഷ്യ​രും അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളും ഒ​രു​പോ​ലെ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന വ​സ്തു​ത. അ​ക​താ​രി​ലെ അ​ട​ങ്ങാ​ത്ത ഗ​വേ​ഷ​ണ താ​ത്പ​ര്യം കൊ​ണ്ടു മാ​ത്ര​മാ​ണ് വാ​ര്‍​ധ​ക്യ​ത്തി​ന്‍റെ അ​വ​ശ​ത​ക​ള്‍​ക്കി​ട​യി​ലും അ​ദ്ദേ​ഹം എ​ഴു​ത്തി​നും വാ​യ​ന​യ്ക്കും സ​മ​യം നീ​ക്കി​വ​ച്ചി​രു​ന്നു​വെ​ന്ന​തും യാ​ഥാ​ര്‍​ഥ്യം.