വൈ​ദ്യു​ത ക​മ്പി​യി​ല്‍ ത​ട്ടി ലോ​റി​യി​ല്‍ കൊണ്ടുവ​ന്ന വ​യ്ക്കോ​ലി​നു തീ ​പി​ടി​ച്ചു
Saturday, January 29, 2022 12:21 AM IST
പാ​ങ്ങോ​ട്: വൈ​ദ്യു​ത ക​മ്പി​യി​ലു​ര​സി ലോ​റി​യി​ല്‍ കൊ​ണ്ടു​വ​ന്ന വ​യ്ക്കോ​ലി​ന് തീ ​പി​ടി​ച്ച​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. നാ​ട്ടു​കാ​രു​ടെ സ​മ​യോ​ചി​ത ഇ​ട​പെ​ട​ലി​ല്‍ വ​ന്‍ ദു​ര​ന്തം ഒ​ഴി​വാ​യി. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് പാ​ങ്ങോ​ട് പ​ഴ​വി​ള​ക്ക് സ​മീ​പ​ത്തു വ​ച്ചാ​യി​രു​ന്നു സം​ഭ​വം. താ​ഴ്ന്ന് കി​ട​ന്ന വൈ​ദ്യു​തി ക​മ്പി​യി​ൽ വ​യ്ക്കോ​ൽ ഉ​ര​സി തീ​പി​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

തീ​പി​ടി​ച്ച​ത​റി​യാ​തെ ലോ​റി മു​ന്നോ​ട് പോ​കു​ന്ന​ത് ക​ണ്ട് നാ​ട്ടു​കാ​ര്‍ ലോ​റി ത​ട​ഞ്ഞു നി​ര്‍​ത്തു​ക​യും തീ ​കെ​ടു​ത്താ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും ശ്ര​മം വി​ഫ​ല​മാ​യി. ഇ​തേ സ​മ​യം കെ​ട്ടി​ട നി​ര്‍​മാ​ണ സ്ഥ​ല​ത്തേ​ക്ക് ടാ​ങ്കി​ല്‍ വെ​ള്ള​വു​മാ​യി പോ​വു​ക​യാ​യി​രു​ന്ന പി​ക്ക​പ്പി​ന്‍റെ ഡ്രൈ​വ​ര്‍ ന​ജീം സ്ഥ​ല​ത്ത് വാ​ഹ​നം നി​ര്‍​ത്തു​ക​യും സ​മീ​പ​ത്തെ സ്കൂ​ളി​ലെ അ​ധ്യാ​പ​ക​ന്‍ അ​നീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പി​ക്ക​പ്പി​ലു​ണ്ടാ​യി​രു​ന്ന മോ​ട്ടോ​ര്‍ പ്ര​വ​ര്‍​ത്തി​പ്പി​ച്ച് വെ​ള്ളം ചീ​റ്റി​ച്ച് തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി. വി​വ​ര​മ​റി​ഞ്ഞ് ക​ട​യ്ക്ക​ലി​ല്‍ അ​ഗ്നി​ശ​മ​ന വി​ഭാ​ഗ​വും സ്ഥ​ല​ത്തെ​ത്തി.