വ​ലി​യ​മ​ല പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഫോ​ണ്‍​വി​ളി​ച്ചാ​ല്‍ എ​ടു​ക്കാ​ന്‍ ആ​ളി​ല്ല
Saturday, January 29, 2022 12:19 AM IST
നെ​ടു​മ​ങ്ങാ​ട് : വ​ലി​യ​മ​ല പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് ഫോ​ണ്‍​വി​ളി​ച്ചാ​ല്‍ ആ​രും എ​ടു​ക്കി​ല്ലെ​ന്നും പ​രാ​തി​യു​മാ​യെ​ത്തി​യാ​ല്‍ അ​ന്വേ​ഷി​ക്കാ​ന്‍ ആ​രും എ​ത്താ​റി​ല്ലെ​ന്നും പ​രാ​തി. സ്റ്റേ​ഷ​നി​ലെ ലാ​ന്‍റ്ഫോ​ണ്‍ ത​ക​രാ​റി​ലാ​ണെ​ന്നും എ​സ്ഐ​യു​ടേ​യും സ്റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫീ​സ​റു​ടെ​യും ഫോ​ണു​ക​ള്‍ എ​ന്നും സ്വി​ച്ചോ​ഫാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

ക​ഴി​ഞ്ഞ മൂ​ന്നു​വ​ര്‍​ഷ​ത്തി​നി​ട​യി​ല്‍ ഇ​വി​ടെ വ​ന്നു​പോ​യ​ത് ആ​റ് സി​ഐ​മാ​രാ​ണ്. ചാ​ര്‍​ജ് എ​ടു​ത്ത് 15ദി​വ​സ​ത്തി​ന​കം സ്ഥ​ലം​മാ​റി​പ്പോ​യ സി​ഐ​മാ​രും കൂ​ട്ട​ത്തി​ലു​ണ്ട്. ലൈ​ഫി​ല്‍ കി​ട്ടി​യ വീ​ട് വാ​ര്‍​ഡം​ഗം ക​ബ​ളി​പ്പി​ച്ച് പ​ണം ത​ട്ടി​യ കേ​സി​ല്‍ മൂ​ന്നു​മാ​സം മു​ന്‍​പ് പ​രാ​തി​കൊ​ടു​ത്ത പേ​രി​ല സ്വ​ദേ​ശി​നി​യാ​യ വ​യോ​ധി​ക​യ്ക്കും, ബൈ​ക്കു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ട​മു​ണ്ടാ​യ പ​രാ​തി​യി​ലും മാ​സ​ങ്ങ​ള്‍ ക​ഴി​ഞ്ഞി​ട്ടും പ​രി​ഹാ​ര​മു​ണ്ടാ​യി​ല്ല. നെ​ടു​മ​ങ്ങാ​ട് ഡി​വൈ​എ​സ്പി​യു​ടെ പ​രി​ധി​യി​ല്‍ വ​രു​ന്ന വ​ലി​യ​മ​ല സ്റ്റേ​ഷ​ന്‍റെ പ്ര​വ​ര്‍​ത്ത​നം കാ​ര്യ​ക്ഷ​മ​മാ​ക്കാ​ന്‍ ഉ​ന്ന​ത​ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും താ​ത്പ​ര്യ​മി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.