ബൈ​ക്കി​ൽ സ​ഞ്ച​രി​ച്ച ദ​മ്പ​തി​ക​ൾ​ക്കു​നേ​രെ കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണം
Saturday, January 29, 2022 12:19 AM IST
കി​ളി​മാ​നൂ​ർ: ബൈ​ക്കി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ദ​മ്പ​തി​ക​ൾ​ക്കു​നേ​രെ കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണം. പ​ന്നി​യു​ടെ ഇ​ടി​യേ​റ്റ് റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ണ കു​ട്ടി​യ​ട​ക്കം മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. അ​ട​യ​മ​ൺ വ​യാ​റ്റി​ൻ​ക​ര വെ​ള്ളാ​രം​കു​ന്നി​ൽ വീ​ട്ടി​ൽ അ​രു​ൺ ചി​ന്തു (32), ഭാ​ര്യ എ.​എ​ൽ. അ​ഖി​ല (23), മ​ക​ൾ ഐ​ദി​ക ( ആ​റ് മാ​സം) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ത​ല​ക്ക് പ​രി​ക്കേ​റ്റ കു​ഞ്ഞി​നെ അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​മാ​ക്കി. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 7.45ന് ​കു​റ​വ​ൻ​കു​ഴി തൊ​ളി​ക്കു​ഴി റോ​ഡി​ൽ ആ​റ്റൂ​രി​ലാ​ണ് സം​ഭ​വം. റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ണ ഐ​ദി​ക​യു​ടെ ത​ല​ക്ക് പൊ​ട്ട​ലേ​റ്റു. അ​രു​ണി​ന്‍റെ തോ​ളെ​ല്ലി​നും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.