തേ​വി​യോ​ട് ജെ​ഴ്സി ഫാം ​റോ​ഡ് ന​വീ​ക​ര​ണം പു​ന​രാ​രം​ഭി​ച്ചു
Saturday, January 29, 2022 12:19 AM IST
വി​തു​ര : കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ തേ​വി​യോ​ട് ജെ​ഴ്സി ഫാം ​റോ​ഡ് ന​വീ​ക​ര​ണം പു​ന​രാ​രം​ഭി​ച്ചു. 29.64 കോ​ടി രൂ​പ ചെ​ല​വി​ട്ട് തേ​വി​യോ​ട് മു​ത​ല്‍ കാ​ണി​ത്ത​ടം ചെ​ക്ക്പോ​സ്റ്റ് വ​രെ​യു​ള്ള ഏ​ഴു കി​ലോ​മീ​റ്റ​റാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ന​വീ​ക​രി​ക്കു​ന്ന​ത്.

റോ​ഡി​ന് 10 മീ​റ്റ​റും, ഓ​ട​യ്ക്കും ന​ട​പ്പാ​ത​യ്ക്കു​മാ​യി മൂ​ന്നു മീ​റ്റ​റും ഉ​ൾ​പ്പ​ടെ വീ​തി 13 മീ​റ്റ​റി​ലാ​ണ് നി​ർ​മാ​ണം ന​ട​ക്കു​ന്ന​ത്. വൈ​ദ്യു​ത​ത്തൂ​ണു​ക​ളും കു​ടി​വെ​ള്ള പൈ​പ്പു​ക​ളും മാ​റ്റി സ്ഥാ​പി​ക്കാ​ൻ അ​ധി​ക​തു​ക​യും അ​നു​വ​ദി​ച്ചു. അ​ഗ​സ്ത്യ​കൂ​ടം, ബോ​ണ​ക്കാ​ട്, ജെ​ഴ്സി​ഫാം, ഐ​സ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള ഏ​ക മാ​ർ​ഗ​മാ​യ പാ​ത​യു​ടെ നി​ർ​മാ​ണോ​ദ്ഘാ​ട​നം 2019 ഡി​സം​ബ​റി​ൽ ന​ട​ത്തി​യെ​ങ്കി​ലും റോ​ഡ് നി​ർ​മാ​ണം പാ​തി​വ​ഴി​യി​ൽ നി​ല​ച്ചി​രു​ന്നു.